പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!
ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]
Read More