പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തിൽ അനുശോചിക്കുന്നു.
ചെറിയ എ പി ഉസ്താദ് എന്നറിയപ്പെടുന്ന അദ്ദേഹം ഇസ്ലാമിക കർമ്മശാസ്ത്ര പഠനരംഗത്തെ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളും ഫത് വകളും പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. നിരവധി മഹല്ലുകളുടെ ഖാസിയും ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയുമായിരുന്ന മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ
Read More