പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങി; വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയെന്ന പരാതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ശസ്ത്രക്രിയയ്ക്കിടെ സര്‍ജിക്കല്‍ കോട്ടന്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
Read More