ബാലികയുടെ മരണം: മദ്യ വിരുദ്ധ കോ-ഓർഡിനേഷൻ പ്രാർത്ഥന സദസ് നടത്തി
ആലുവ: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതരത്തിൽ ആലുവയിൽ നടന്ന പിഞ്ചുബാലികയുടെ കൊലപാതകത്തിൽ മദ്യ-ലഹരി വിരുദ്ധ സംയുക്ത കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥന സദസ് നടത്തി. കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വർധിച്ചു വരുന്ന മദ്യ- ലഹരിമാഫിയകളെ അമർച്ച ചെയ്യാൻ സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. ഇവ സുലഭമായി ലഭിക്കുന്നതാണ് നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ഇത്തരം ഹീനകൃത്യങ്ങൾ സംജാതമാകുന്നത്. മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ മദ്യ വ്യാപനമാണ് നടത്തുന്നതെന്നും അവർ ആരോപിച്ചു. […]
Read More