മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം: സീറോമലബാർസഭ
കാക്കനാട്: വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു. നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം, എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിനും ആൾനാശത്തിനും ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും കമ്മീഷൻ അഭ്യർത്ഥിച്ചു. കേരളത്തിലെ റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവൈകല്യങ്ങളാണെന്നും, റബ്ബറിനെ കാർഷിക വിളയയായി പ്രഖ്യാപിച്ച് 300 രൂപ താങ്ങുവില […]
Read More