സ്വന്തം പിതാവിന്റെ വിയോഗത്തിന്റെ ദുഃഖം മാറും മുൻപേ ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്
സ്വന്തം പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കൊല്ലപ്പെട്ട ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സന്ദർശിച്ച് ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്. സ്വന്തം പിതാവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കയ്യൂരുള്ള സ്വഭവനത്തിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ശിവദാസിന്റെ വസതിയിൽ എത്തുകയായിരുന്നു പിതാവ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും,മോൻസ് ജോസഫ് എം.എൽ .എ യും വൈദികരും മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ഉണ്ടായിരുന്നു. മയക്കുമരുന്നുകൾക്ക് അടിമപ്പെട്ട അധ്യാപകൻ കുത്തിക്കൊന്നത് ആതുരശുശ്രൂഷയുടെ പ്രതീകമായ യുവഡോക്ടറെയാണെന്നത്,പൊതുസമൂഹത്തിനെ […]
Read More