ഇന്ത്യയിലെ 17.5 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു
ന്യൂഡൽഹി: 2021 നവംബറിൽ 17.5 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചു. ഈ കാലയളവിൽ 602 പരാതികളാണ് ലഭിച്ചതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകൾ പുറത്തുവിട്ടത്. ആറാമത്തെ പ്രതിമാസ റിപ്പോർട്ടിലാണ് നവംബറിലെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഉപഭോക്താവ് നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
Read More