‘നാടണഞ്ഞു’: യുക്രൈനില്‍ നിന്നുള്ള 219 ഇന്ത്യക്കാരെ മുംബൈയിലെത്തിച്ചു
ന്യൂഡല്‍ഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ആദ്യ ദൗത്യം വിജയകരം. 219 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങി. യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. യുക്രൈനില്‍ നിന്ന് റുമാനിയയില്‍ എത്തിച്ച യാത്രക്കാരുടെ ആദ്യ സംഘത്തെയാണ് മുംബൈയില്‍ എത്തിച്ചത്. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഘത്തില്‍ 27 മലയാളികള്‍ ഉണ്ട്. ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടേ ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തില്‍ […]
Read More