ഇന്നു കേരളം ആരുഭരിച്ചാലും, ഭരിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തികശക്തി കേരളത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.
അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. കേരളത്തെ, ഇന്നത്തെ കേരളമാക്കിയെടുത്തതിൽ അഭിമാനകരവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. എന്നാൽ കേരളം നാളെ എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഈ രണ്ടു മുന്നണികൾക്കും എന്താണ് പറയാനുള്ളത്? കേരളം കടക്കെണിയിൽനിന്നും കൂടുതൽ വലിയ കടക്കെണിയിലേക്കും, തൊഴിലില്ലായ്മയിലേക്കും, എല്ലാ അടിസ്ഥാന മേഖലയുടെയും സമ്പൂർണ്ണ തകർച്ചയിലേക്കും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയിലേക്കും, അനിശ്ചിതാവസ്ഥയിലേക്കും കൂപ്പുക്കുത്തുകയാണ്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര വഴിയിലൂടെ സഞ്ചരിച്ച ഇരു മുന്നണികൾക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കൈകഴുകാൻ കഴിയുമോ? […]
Read More