ഇരുട്ടിൽ തലയിൽ പ്രകാശവുമായി നാട്ടിയ ലാമ്പ് പോസ്റ്റിൽ ചാരിനിൽക്കുന്നു നിറപ്പകിട്ടുള്ള വേഷത്തിൽ ഒരു തെയ്യംകലാകാരൻ.
2021ൻ്റെ അവസാന രാത്രിയിൽ ഞാൻ വൈപ്പിനിൽ കുഴുപ്പിള്ളി ബീച്ചിലായിരുന്നു. കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ്റെ നേതൃത്വത്തിലുള്ള തായില്ലം തിരുവല്ലയുടെ നാടൻപാട്ട് പൊടിപൊടിക്കുകയായിരുന്നു ബീച്ചിലെ സ്റ്റേജിൽ. ചെണ്ടയുടെ അകമ്പടിയോടെ “തെയ്യ്തകതോം തെയ്യന്താരാ… ” പാടുന്നു പാട്ടുസംഘം. സ്റ്റേജിൽ കലാകാരൻമാരും സ്റ്റേജിനു മുമ്പിൽ ആസ്വാദകരും ആട്ടം. ഒരുമാസം നീണ്ട വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റിൻ്റെ സമാപന പരിപാടി. 25 കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപിലെ മൂന്ന് ബീച്ചുകളിലും നാല് ഹാളുകളിലും മൈതാനങ്ങളിലും വഴിയിലും വഴിയരികുകളിലും ആഘോഷിച്ച ഫെസ്റ്റിൻ്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ […]
Read More