നാലുവർഷത്തെ ഇടുക്കി ജീവിതത്തിനിടയിൽ അത്ഭുതപ്പെടുത്തിയ ലേഖകനായിരുന്നു ചെറുതോണിയിലെ ബാബുക്കുട്ടൻ.

Share News

ബാബുക്കുട്ടന് പ്രണാമം നാലുവർഷത്തെ ഇടുക്കി ജീവിതത്തിനിടയിൽ അത്ഭുതപ്പെടുത്തിയ ലേഖകനായിരുന്നു ചെറുതോണിയിലെ ബാബുക്കുട്ടൻ. ആ ചെറു നാട്ടിൽനിന്നുപോലും നിരന്തരം എക്സ്ക്ളൂസീവുകൾ സംഘടിപ്പിക്കും. ഏറെയും മനുഷ്യപ്പറ്റുള്ള വാർത്തകൾ. ആളുകളുടെ സങ്കടം കണ്ടാൽ ബാബുക്കുട്ടന് അതിലേറെ സങ്കടം വരും. അതുമുഴുവൻ വാർത്തയിലുണ്ടാവും. അതൊന്നും വെട്ടിപ്പോകരുതെന്ന് നിർബന്ധമുണ്ട്. അഡ്വാൻസായി വിളിക്കും. “സാറേ… അവരുടെ വീടൊന്നു കാണണം. ചോർന്നൊലിക്കുകയാണ്. മുഴുപ്പട്ടിണിയാണ്. എഴുന്നേറ്റു നടക്കാൻപോലും കഴിയാത്ത അവരെങ്ങനെ ജോലിക്കു പോകും… ” അയയ്ക്കാൻ പോകുന്ന വാർത്തയെക്കുറിച്ച് വിശദീകരിക്കും. വാർത്ത നന്നായി വരണമെന്ന ആഗ്രഹത്തിനു പിന്നിലെ പ്രധാന […]

Share News
Read More

വെർച്വൽ ജാഥ രണ്ടാം ദിനം.

Share News

ആലപ്പുഴയിലെ ഓരോ മണ്ഡലങ്ങളിലും പിണറായി സർക്കാരിൻ്റെ കാലത്തുണ്ടായ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന വെർച്വൽ ജാഥ രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു ഇന്ന് അമ്പലപ്പുഴ 5 PMകുട്ടനാട് 6 PMഹരിപ്പാട് 7 PM Dr.T.M Thomas Isaac Minister for Finance & Coir (2016- Present)

Share News
Read More

ചെല്ലാനം സംരക്ഷണം ജനകീയരേഖ വെബിനാര്‍ ഇന്ന്‌

Share News

ചെല്ലാനം സംരക്ഷണം ജനകീയരേഖ വെബിനാര്‍ ഇന്ന്‌ കൊച്ചി: ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിന്‌ കൊച്ചി – ആലപ്പുഴ രൂപതകള്‍ കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള ജനകീയരേഖയുടെ പൊതുചര്‍ച്ചയും അഭിപ്രായരൂപീകരണവും ഇന്ന്‌ (21-8-2020) നടക്കും. സും മീറ്റിംഗായി നടക്കുന്ന പൊതുചര്‍ച്ച കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭാദ്ധ്യക്ഷനുമായ ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബിഷപ്‌ ഡോ.ജെയിംസ്‌ ആനാപറമ്പില്‍ ആമുഖപ്രഭാഷണം നടത്തും. കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ്‌ ഏജന്‍സി ഫോര്‍ ലിബറേഷന്‍ തയ്യാറാക്കിയിട്ടുള്ള ജനകീയരേഖ പി.ആര്‍. […]

Share News
Read More

ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; അരൂർ പോലീസ് സ്റ്റേഷൻ അടച്ചു, 40 പോലീസുകാർ നിരീക്ഷണത്തിൽ

Share News

ആലപ്പുഴ: അരൂർ പോലീസ് സ്‌റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു. ഓഗസ്റ്റ് 12 നാണ് ഇവർ അവസാനമായി ഡ്യൂട്ടിക്കെത്തിയത്. ഇവരുമായി സമ്പർക്കം പുലർത്തിയ 40 പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. വനിതാ പോലിസ് ഓഫീസറുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അരൂർ പോലീസ് സ്റ്റേഷനിലെ എല്ലാവരുടെയും സ്രവ പരിശോധന നാളെ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുടെ വീടിനു സമീപത്തുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ […]

Share News
Read More

കായംകുളം മാര്‍ക്കറ്റ് ഓഗസ്റ്റ് 14ന് തുറക്കും

Share News

ഓഗസ്റ്റ് 14  മുതല്‍ കായംകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ഓഗസ്റ്റ് 14 രാവിലെ നാലുമുതലായിരിക്കും പ്രവർത്തിക്കുക. എല്ലാ ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ചരക്ക് ഇറക്കിയ വാഹനങ്ങള്‍ നഗരസഭ വക റയില്‍വേ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ലോറി ഡ്രൈവര്‍മാര്‍/ ക്ലീനര്‍ മാര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് […]

Share News
Read More

ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ 50,000 ആന്റിജന്‍ കിറ്റുകള്‍ കൈമാറി

Share News

സ്വാബ് ശേഖരണത്തിനുള്ള കിയോസ്കുകള്‍ ഉടന്‍ സ്ഥാപിച്ചുതുടങ്ങും ആലപ്പുഴ: ജില്ലയിലെ തീരപ്രദേശത്തെ കോവി‍ഡ് വ്യാപനമുള്‍പ്പെടെ നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങി നല്‍കിയ 50,000 ആന്റിജൻ പരിശോധനാ കിറ്റുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ക്ക് കൈമാറി.കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കിറ്റുകളുടെ ആവശ്യകത സംബന്ധിച്ച് നേരത്തെ ജില്ല കളക്ടറും ജില്ല മെ‍ഡിക്കല്‍ ഓഫീസറും ‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുപ്രകാരം പ്രത്യേക ഭരണ സമിതി യോഗം ചേര്‍ന്നാണ് കിറ്റുകള്‍ വാങ്ങുന്നതിന് പണം കണ്ടെത്തി നല്‍കിയത്. […]

Share News
Read More

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ആരംഭിച്ചു

Share News

തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 100 മുതല്‍ 200 വരെ പ്രതിദിന പരിശോധനകള്‍ നടത്താനാകും. മൈക്രോ ബയോളജി വിഭാഗത്തിനോട് ചേര്‍ന്നാണ് ഈ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഈ ലാബ് കൂടി പ്രവര്‍ത്തനസജ്ജമായതോടെ എന്‍.ഐ.വി. ആലപ്പുഴ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ രണ്ട് ആര്‍ടിപിസിആര്‍ ലാബുകളാണ് ഉള്ളത്. ഇതോടെ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ നല്‍കാനാകുമെന്നും […]

Share News
Read More

തോട്ടപ്പള്ളി പൊഴി മുറിച്ചു – ആലപ്പുഴ

Share News

മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിച്ചു. വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതോടെ കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവും. ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻറെയും ജലവിഭവ മന്ത്രി കെ. കൃഷണൻ കുട്ടിയുടെയും നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ എ അലക്സാണ്ടർ ഇന്ന് പൊഴി മുറിക്കാൻ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ കെ ജേക്കബിന് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് പൊഴി മുറിക്കൽ നടപടികൾ ആരംഭിച്ചത്. മെയ് മാസത്തിൽ ആരംഭിച്ച പൊഴി ആഴം കൂട്ടൽ ജൂലൈ […]

Share News
Read More

കിഫ്ബി: ആലപ്പുഴയിൽ 5 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് 8.38 കോടി

Share News

ആലപ്പുഴ: സംസ്ഥാനത്തിലെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടി രൂപയുടെ ധനസഹായം കിഫ്ബിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമാകുന്നു. ആലപ്പുഴയില്‍ വിവിധ മണ്ഡ‍ലങ്ങളിലെ 5 സ്കൂളുകള്‍ക്ക് പദ്ധതി വഴി 8.38 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളുടെ ആനുപാതികാടിസ്ഥാനത്തില്‍ ക്ലാസ്സ്മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ,സ്റ്റാഫ് മുറികള്‍, ശുചിമുറികൾ, എന്നിവ ഒരുക്കുന്നു. പ്രസ്തുത പദ്ധതിയുടെ നിർമ്മാണ നിർവ്വഹണം […]

Share News
Read More

ആലപ്പുഴയില്‍ കോവിഡ്​ നിരീക്ഷണത്തിലായിരുന്ന സ്​ത്രീ മരിച്ചു

Share News

ആലപ്പുഴ:ആലപ്പുഴയിൽ വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. ആലപ്പുഴ പാവൂക്കര സ്വദേശിനി സലീല തോമസാണ് മരിച്ചത്. 69 വയസ്സായിരുന്നു. ഇവരുടെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. അഞ്ചാം തിയ്യതിയാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ നാട്ടിലെത്തിയത്. മൂന്ന് മാസമായി മകനൊപ്പം ബംഗളൂരിലായിരുന്നു. അതിന് മുന്‍പ് ഇവര്‍ ഡല്‍ഹിയിലായിരുന്നു. ഇന്നലെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ച്‌ മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി രാവിലെ, കോഴിക്കോട്ടും നിരീക്ഷണത്തിലുള്ള ഒരാള്‍ […]

Share News
Read More