കാട്ടിലെ മൃഗങ്ങളെ കാട്ടിൽ തന്നെ നിർത്തണം. അവയുടെ എണ്ണം പെരുകുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. വന്യമൃഗങ്ങൾ കാട്ടിൽ മതി, നാട്ടിൽ വേണ്ട.
ആല്പൈൻ പർവ്വതനിരകളുടെ താഴ് വാരത്താണു ഞാൻ താമസിക്കുന്നത്. മാൻ, മുയൽ, മുതലായ അക്രമകാരികളല്ലാത്ത മൃഗങ്ങളാണു ഇവിടുത്തെ കാടുകളിൽ പ്രധാനമായും ഉള്ളത്. കാട്ടുപന്നികളും ഉണ്ട്. ഇവയെ എല്ലാം തന്നെ വേട്ട ചെയ്യാൻ അനുവാദവുമുണ്ട്. വേട്ടക്കാർക്ക് ലൈസൻസ് ഉണ്ടാകണമെന്നു മാത്രം. വേനൽക്കാലം തുടങ്ങിയാൽ കന്നുകാലികളെ ആല്പൈൻ പർവ്വതനിരകളിലുള്ള പുൽമേടുകളിൽ മേയാൻ വിടുക എന്നത് ഇവിടങ്ങളിലെ ഒരു പ്രധാന പരിപാടിയാണു. അതുകൊണ്ട് തന്നെ ഇവിടുത്തെ കാടുകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ചെന്നായ്ക്കളെ ഇവർ വേട്ട ചെയ്തു നിയന്ത്രിച്ചു നിർത്തിയിരുന്നു. എന്നാൽ അടുത്ത നാളുകളിലായി […]
Read More