നിയമസഭ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി കേരളത്തിൽ
പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. മോദിയെ ഇ ശ്രീധരന്‍ സ്വാഗതം ചെയ്തു. ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ കെ. അജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ 12 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മഹാറാലി വേദിയില്‍ സന്നിഹിതരായിരുന്നു.
Read More