ഉമ്മന്‍ചാണ്ടിക്ക് നിയമസഭയുടെ ആദരം; ലോക പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരള നിയമസഭയുടെ ആദരം. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൗതികമായ സാന്നിധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും. ഒരേ മണ്ഡലത്തില്‍ നിന്നും ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക, അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുക, നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ട 12 തവണയില്‍ ഒരു തവണ പോലും പരാജയം എന്തെന്ന് അറിയാന്‍ […]
Read More