വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ട 12 ഇന കർമ്മ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഊർജിതമാക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് അവലോകന യോഗം ചേർന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ട 12 ഇന കർമ്മ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. ഓടകളും കനാലുകളും ശുചീകരിക്കുക, ഓടകളിലെ മാലിന്യ നിക്ഷേപം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക, കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പോലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കൊച്ചി കോർപ്പറേഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ സമയബന്ധിതമായി പൂർത്തിയാക്കുക, പ്രധാന കനാലുകളും […]
Read More