നെടുമ്പാശേരിയിൽ വന്‍ സ്വര്‍ണവേട്ട; മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി

Share News

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്ബിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783.27 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് നിഖില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായ മറ്റു രണ്ടുപേര്‍. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും, കടലാസ് പെട്ടിക്കകത്ത് സ്വര്‍ണം പൂശിയുമാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. […]

Share News
Read More