ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നാളെ
അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹമെത്തിയത്. രാവിലെ എട്ടോടെ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ബോറിസ് ജോണ്സന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഗുജറാത്ത് പൊലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയര്‍, ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ബോറിസ് ജോണ്‍സണെ വരവേല്‍ക്കുന്നതിനായി […]
Read More