ആ ബാങ്ക് അപ്പോൾ മുതൽ എന്റേതു കൂടിയായി. മാത്രമല്ല, നാല്പതു വർഷത്തിനു ശേഷവും ആ വാക്കുകൾ എന്നോടു പറഞ്ഞ ആർ. പി. കമ്മത്തു സാറിന്റെ പേരും മുഖവും മങ്ങാതെ, മായാതെ എന്റെ മനസ്സിൽ അവശേഷിക്കുകയും ചെയ്യുന്നു.
പല കുടുംബങ്ങളിലും സ്ഥാപനങ്ങളിലും കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നത് ജത്രോയുടെ ഉപദേശത്തിനു ചെവി കൊടുക്കാഞ്ഞിട്ടാണ്. എന്താണീ ജത്രോയുടെ ഉപദേശം? ഫറവോയുടെ അടിമത്തത്തിൽ നിന്നും ഇസ്രായേൽക്കാരെ മോചിപ്പിക്കാനുള്ള ദൈവനിയോഗവുമായി ഈജിപ്തിലേയ്ക്കു പുറപ്പെട്ടപ്പോൾ മോശ ഏൽപ്പിച്ചിട്ടു പോയ ഭാര്യയെയും രണ്ടു മക്കളെയും തിരിച്ചേല്പിക്കാൻ എത്തിയതായിരുന്നു അമ്മായിയപ്പനായിരുന്ന ജത്രോ. ദൈവം ഇസ്രായേലിനു വേണ്ടി ചെയ്ത അത്ഭുതകരമായ കാര്യങ്ങൾ കേട്ട് മരുമകനോടൊപ്പം കഴിയവേ, മോശയുടെ തിരക്കു ജത്രോ നേരിട്ടു കണ്ടു. അദ്ദേഹം വളരെ പ്രായോഗികമായ ഒരുപദേശം മോശയ്ക്കു കൊടുത്തു. കുറെ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവർക്കു വിഭജിച്ചു നൽകുക. […]
Read More