ഇനിയും കൃപതോന്നി കരുതിടണേ
പാലാ മരിയസദനം മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ സാമൂഹിക ക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ COVID Antigen Test നടത്തുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസവായി നടത്തപ്പെട്ട പരിശോധനയിൽ മരിയസദനം അന്തേവാസികൾ, ശ്രുശൂഷകർ, ജീവനക്കർ തുടങ്ങി 412 ഓളം ആളുകൾ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധന ഫലം നെഗറ്റീവ് സ്ഥിദ്ധീകരിയ്ക്കുകയും ചെയ്തു. കേരളത്തിൽ COVID വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 400ൽ അധികം അന്തേവാസികളുമായി മുന്നോട്ട് പോകുന്ന ഈ സ്ഥാപനത്തെ കുറിച് പലരും ആശങ്കകൾ പങ്കുവെയ്ക്കുമ്പോളും ദൈവ പരിപാലനയിൽ ആശ്രയിച്ച് […]
Read Moreഇന്ന് ലോക അൽഷിമേഴ്‌സ് ദിനം./കരുതലോടെ നേരിടാം മറവിരോഗത്തെ
ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം…. (sep 21)കരുതലോടെ നേരിടാം മറവിരോഗത്തെ വാർദ്ധക്യ രോഗാവസ്ഥകളിൽ മനസിനെയെന്ന പോലെ ശരീരത്തെയും ആകെ ഉലയ്ക്കുന്ന ഒന്നാണ് ഡിമൻഷ്യ അഥവാ മേധാക്ഷയം എന്ന മറവിരോഗം. ഓർമശക്തി ഉൾപ്പെടെ തലച്ചോറിന്റെ അടിസ്ഥാന ധർമ്മങ്ങൾക്കുള്ള കഴിവുകളെല്ലാം ക്രമേണ ക്ഷയിക്കുന്ന അവസ്ഥയാണ് ഡിമൻഷ്യ. ഡിമൻഷ്യയ്ക്ക് ഏറ്റവും പ്രധാന കാരണം അൽഷിമേഴ്‌സ് രോഗം തന്നെ. എന്ത്? ജർമ്മൻ ന്യൂറോളജിസ്റ്റ് അലോയ് അൽഷിമർ 1969 ലാണ് ആദ്യമായി ഡിമൻഷ്യയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ വെളിപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും […]
Read Moreപാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ ;എല്ലാ സുഹൃത്തുക്കളോടും സഹായം ഞാൻ അഭ്യർത്ഥിക്കുകയാണ്.
പ്രിയ സുഹൃത്തുക്കളെ,കഴിഞ്ഞ 32 വർഷങ്ങളായി സെഹിയോൻ ഊട്ടു ശാലകൾ വഴി മുടക്കം കൂടാതെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ. കോവിഡ് എന്ന മഹാമാരി വന്നതിൽ പിന്നെ ഊട്ടി ശാലകളിൽ വയോജനങ്ങൾക്ക് വന്ന് ഭക്ഷണം കഴിക്കുവാൻ അനുവദിക്കപെടാത്ത സാഹചര്യം വന്നതിനാലും ദിനംപ്രതി ഭക്ഷണത്തിന് ആവശ്യമുള്ളവരുടെ എണ്ണം കൂടിയതിനാൽ ഉം ആരംഭിച്ച #സെഹിയോൻസെൻട്രൽകിച്ചൺ മുടക്കം കൂടാതെ എട്ടു മാസം പിന്നിട്ടു. ഇപ്പോൾ കിച്ചൻ വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സാധനങ്ങൾ എല്ലാം തീർന്നു കാലി ആയിരിക്കുകയാണ്. ഈ […]
Read Moreഅഭിനന്ദനങ്ങൾ…. ഉറവ വറ്റാത്ത കാരുണ്യത്തിന്റെ മനുഷ്യ രൂപം
വിലാസ്‌പുർ ജില്ലാ കളക്ടർ Dr. സഞ്ജയ്, ജില്ലാ ജയിൽ സന്ദർശിക്കവെ, ഒരു കൊച്ചു പെൺകുട്ടി അവിടെ തടവ് ശിക്ഷ അനുഭവിക്കുന്ന ഒരാളെ കെട്ടിപിടിച്ചു കരയുന്നത് ശ്രദ്ധയിൽ പെട്ടു. കുട്ടിയുടെയും അയാളുടെയും കരച്ചിലിൽ ദുഃഖം തോന്നിയ അദ്ദേഹം അവരെ സമീപിച്ചു വിവരം അന്വേഷിച്ചു. അയാൾ പത്തു വർഷം ശിക്ഷിക്ക പ്പെട്ട്, അതിൽ അഞ്ചു വർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞ ആളായിരുന്നു. കുട്ടി അയാളുടെ ആറു വയസ്സുകാരി മകളും. കുട്ടിക്ക് പതിനഞ്ചു ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ മരണപ്പെട്ടിരുന്നു .ജയിൽ […]
Read Moreസന്നദ്ധ പ്രവർത്തനം ജീവിത ശൈലിയായി മാറണം: ജസ്റ്റീസ് കുര്യൻ ജോസഫ്
വേദനിക്കുന്ന സഹോദരങ്ങളെ കണ്ടെത്തി പരിധിയും പരിമിതിയുമില്ലാതെ നിസ്വാർത്ഥമായ സേവനം എത്തിച്ചു നൽകുന്നതാണ് ശരിയായ സന്നദ്ധ പ്രവർത്തനമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്.എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന സംഘടനയായ സഹൃദയയുടെ സന്നദ്ധ സേവന വിഭാഗമായ സഹൃദയ സമരിറ്റൻസിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു കാര്യത്തിൽ ഇടപെടുമ്പോൾ തനിക്ക് എന്തു ലാഭം എന്ന കഴുകൻ ചിന്തയിൽ നിന്നു മാറി അപരന്റെ അവസ്ഥയിൽ സഹാനുഭൂതിയോടെ ഇടപെടുന്ന സന്നദ്ധ സേവന […]
Read Moreവീട് വിട്ടുള്ള സാഹചര്യത്തിലിരുന്ന് പൊതി അഴിച്ചു ആസ്വദിച്ച് ഉണ്ണുമ്പോൾ അത് പൊതിഞ്ഞു തന്നവരുടെ സ്നേഹം അനുഭവപ്പെടും .
വാട്ടിയെടുത്ത വാഴയിലയിൽ കറിയുടെ ലേശം ചാറൊഴിച്ച ചോറും, ഒപ്പം ചെറു പൊതികളിൽ കൂട്ടാനും വച്ചുള്ള പൊതിച്ചോർ തയ്യാറാക്കുന്നത് ഒരു വൈഭവം തന്നെയാണ് . ചോറ്റു പാത്രവും ,റെഡി മെയ്ഡ് ഭക്ഷണ കണ്ടൈനറുമൊക്കെ വന്നതോടെ പൊതിച്ചോറെന്ന കലാരൂപം അന്യം നിന്ന് പോയി .കൂട്ടാനും ,ചാറൊഴിച്ച ചോറുമൊക്കെ ചേരും പടി ചേർത്ത് അരവയർ നന്നായി നിറയും വിധത്തിൽ രുചികരമായി പൊതി ഒരുക്കുന്നതിൽ ഒരു കലയുണ്ട് . ആ വാടിയ വാഴയില ചേർക്കുന്ന എന്തോ മാജിക്കുമുണ്ട്.ഒരൽപ്പം തണുത്താലും രുചി കൂട്ടുന്നത് അതാണ് […]
Read Moreഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം
സീറോമലബാര്‍സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ നാലാം ദിവസം (21.08.2020) സീറോമലബാര്‍ മെത്രാന്‍സിനഡു നല്‍കുന്ന പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം: സീറോമലബാര്‍ സിനഡ് കോവിഡ് മഹാമാരി ആശങ്കാജനകമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുന്നതായി സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് വിലയിരുത്തുന്നു. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഭ പൂര്‍ണ്ണമായി പിന്‍തുണ നല്കുന്നുണ്ട്. സഭയുടെ സാമൂഹികസേവനവിഭാഗമായ സ്പന്ദന്‍ വഴി 53.3 കോടി രൂപയുടെ വിവിധ സഹായ പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഇടപെടലുകള്‍കൊണ്ട് ദരിദ്രരുടെ […]
Read Moreസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത: ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വർധിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതൽ നടപടികളും സ്വീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും സംസ്ഥാനത്ത് കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് […]
Read More