സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.
ന്യൂഡല്‍ഹി: സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ചു. ക്രൈസ്തവസമൂഹവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. ബഫര്‍സോണ്‍ വിഷയത്തിൽ ചര്‍ച്ച ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു
Read More