സന്ദർഭോചിതമായ ഇടപെടലിലൂടെ യുവതിയുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ മോതിരം വീണ്ടെടുക്കാൻ അവസരമൊരുക്കിയ ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൗദാമിനിക്ക് അഭിനന്ദനങ്ങൾ.
അസുഖം ബാധിച്ച മകനെ ആശുപത്രിയിൽ കാണിക്കാൻ പണം കണ്ടെത്തുന്നതിനായി കയ്യിലണിഞ്ഞിരുന്ന മോതിരം പണയം വെക്കാൻ ചാവക്കാട് ടൗണിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. നടത്തിത്തിനിടയിൽ വിരലിൽ നിന്നും ഊരി മോതിരം നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബിനിടയിലൂടെ അഴുക്കുചാലിലേക്ക് വീണു. ആകെ പരിഭ്രമിച്ച യുവതി അവിടെ നിന്നും ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിയിച്ചു. സ്റ്റേഷനിൽ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ സൌദാമിനി യുവതിയെ ആശ്വസിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ഉടൻ തന്നെ പോലീസ് ഓഫീസർ സൌദാമിനി യുവതിയേയും കൂട്ടി […]
Read More