കരിസ്മാറ്റിക് രംഗത്തെ സംഭാവന: മലയാളിയായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി
ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസിന്റെ(കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും കുറവിലങ്ങാടു സ്വദേശിയുമായ സിറിൾ ജോണിന് അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പേപ്പല്‍ ബഹുമതിയ്ക്കു അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമായ അദ്ദേഹം ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ചീഫ് പ്രോട്ടോക്കോള്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ […]
Read More