എം ടി ക്ക് നവതി !| മനുഷ്യരുടെ ബാഹ്യജീവിതത്തെക്കാൾ പ്രധാനം ആന്തരികജീവിതത്തിന്റെ ഉൾകാഴ്ചയരുളുന്ന ആവിഷ്ക്കാരമാണെന്നു എം ടി മലയാളികളെ പഠിപ്പിച്ചു.

Share News

എം ടി ക്ക് നവതി ! മലയാളികളുടെ സർഗാത്മകജീവിതത്തിൽ എക്കാലവും പ്രശോഭിച്ചുനിൽകുന്ന എം ടി വാസുദേവൻനായർ 1933 ജൂലൈ പതിനഞ്ചിനാണ്‌ ജനിച്ചത്. അടുത്ത ശനിയാഴ്ച അദ്ദേഹത്തിന് 90 വയസ്സ് തികയുന്നു. പഠിച്ചും വായിച്ചും കഥകൾ എഴുതിയും സിനിമ സംവിധാനം ചെയ്തും പത്രാധിപരായി സേവനം ചെയ്തുമൊക്കെ മലയാളികളുടെ സാഹിത്യസ്വപ്നങ്ങളെ നിർവൃതിയുടെ പാരമ്യത്തിലെത്തിച്ചുകൊണ്ട് ആ മഹാപ്രതിഭ 90 വർഷങ്ങളിലൂടെ നടക്കുന്നു, ശക്തമായ മനസ്സോടെ, ആർദ്രമായ ഓർമകളോടെ. കാലത്തിന്റെ മാറ്റങ്ങളെ ഘടികാരസൂചിപോലെ കൃത്യവും സൂക്ഷവുമായി ഉൾക്കൊണ്ട് ഒരു ശാസ്ത്രകാരന്റെ നിശിതമായ സത്യസന്ധതയോടെ […]

Share News
Read More

അമ്മയുടെ മുത്തവും സ്നേഹവും ആസ്വദിക്കുന്ന കുട്ടി അമ്മയെയും തന്നെയും സദാസമയം താങ്ങിനിർത്തുന്ന അപ്പന്റെ കഠിനാധ്വാനത്തെ കാണുന്നില്ല?!

Share News

ഇന്ന് പിതൃദിനം ! ജീവനും ശ്വാസവും വിയർപ്പും നൽകി സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും കുടുംബത്തെയും പോറ്റാനും സംരക്ഷിക്കാനും ഒരു മനുഷ്യായുസ്സു് തന്നെ മാറ്റിവയ്ക്കുന്ന മനുഷ്യജന്മത്തിന്റെ പേരാണ് അച്ഛൻ ! അപ്പച്ചൻ ! അപ്പൻ ! ബാപ്പ ! മക്കളെ വളർത്തുന്ന കാര്യത്തിൽ ഒരു പിതാവിന് സ്വാർഥതയില്ല. ജീവനും സർവ്വസുഖവും കൊടുത്താണ് മക്കളെ വളർത്തിവലുതാക്കുന്നത്. അപ്പനേക്കാൾ വലുതാവണം എന്ന ഒറ്റ ചിന്ത മാത്രം. അങ്ങനെയൊരപ്പനെ മക്കൾ ഓർമ്മിക്കുന്ന ദിനമാണ് “ഫാതെർസ് ഡേ”. എന്നാൽ ഇന്ന് എത്ര മക്കൾ […]

Share News
Read More

2022 -ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് |ഡോ ജോർജ് തയ്യിൽ രചിച്ച”സ്വർണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്‌ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ”എന്ന ആത്മകഥക്ക്‌.

Share News

മിനി ഡേവിസ് കൊച്ചി . ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ- ഉഗ്മയുടെ സാഹിത്യ അവാർഡ് ഡോ ജോർജ് തയ്യിലിന് ജനുവരി 7 -നു നൽകും. നെടുമ്പാശ്ശേരിയിലെ സാജ് ഏർത് ഹാളിൽ വച്ചുനടക്കുന്ന NRJ കൺവെൻഷനിൽ വൈകിട്ട് 3 നു കേരള സംസ്ഥാനമന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവാർഡ് നൽകുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോൺ നെടുംതുരുത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്‌ധനായ ഡോ ജോർജ് […]

Share News
Read More

സ്ഥാനത്യാഗം ചെയ്ത ബെനഡിക്റ്റ് പതിനാറാമന്റെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകൾ ഡോ. തയ്യിൽ തന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾക്കൊപ്പം ( ‘ സ്വർണം അഗ്നിയിലെന്നപോലെ ‘ )ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നു.

Share News

പതഞ്ഞൊഴുകുന്ന, പൊട്ടിച്ചിരിക്കുന്ന അരുവികളും കാട്ടാറുകളും പോലെയാണ് ചില ഗ്രന്ഥങ്ങൾ, എഴുത്തുകൾ. അനുവാദത്തിനു കാത്തുനിൽക്കാതെ തീരം തേടിയടുക്കുന്ന തിരകൾ പോലെ അവ ഹൃദയത്തിൽ വന്ന് കയറിയിരിക്കും. മനസിനെ രോമാഞ്ചമണിയിക്കും. വാക്കുകൾ കൊണ്ട് ആനന്ദം ചാർത്തും. എഴുത്തുകളിൽ വേറെ ചിലത് അനർഗളം ശാന്തമായൊഴുകുന്ന അതിമനോഹരമായ പുഴകൾ പോലെയാണ്. ഏകാന്തസുന്ദരമായ അവയുടെ തീരത്തുനിൽക്കുന്ന പൂമരങ്ങൾ നിലയ്ക്കാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പൂവിതളുകൾ കാറ്റിൽ പുഴയിലൂടെ അലസഗമനം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച എത്ര ചേതോഹരവും അനിർവചനീയവുമാണ്. ഗ്രന്ഥങ്ങളിൽ മറ്റു ചിലത് ഹിമവൽസാനുക്കളിലെ ഏറ്റവും ഉയർന്ന ഗിരിമുകളുകൾ പോലെ […]

Share News
Read More