സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്.
വിമർശനം നശിപ്പിക്കലാകരുത് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിമർശനത്തിന് അതീതമാകേണ്ട യാതൊരു കാര്യവുമില്ല. സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്ട്രീയക്കാരായാലും മാധ്യമങ്ങളായാലും വിമർശിക്കാം, പക്ഷേ ഉദ്ദേശ്യം നശിപ്പിക്കാനാകരുത്. അപ്രതീക്ഷിതവും ദുഃഖകരവുമായ സംഭവങ്ങൾ യാഥാർഥ്യങ്ങളെ തമസ്കരിക്കാനുള്ള അവസരമാകരുത്. അതിൽ ഒരു ഇരയും ഒരു വേട്ടക്കാരനുമുണ്ടെന്നു കരുതുകയോ അങ്ങനെയാവണമെന്നു നിർബന്ധം പിടിക്കുകയോ ചെയ്യുകയുമരുത്. ആശുപത്രികളിൽ രോഗി ഗുരുതരാവസ്ഥയിലാകുകയോ മരിക്കുകയോ ചെയ്താൽ അത് ഡോക്ടറുടെ പിഴവാണെന്നു മുൻകൂട്ടി നിശ്ചയിക്കുന്നത് ഇതിനുദാഹരണമാണ്. ചിലപ്പോൾ അത് അങ്ങനെയാകാമെങ്കിലും എപ്പോഴും ആകണമെന്നില്ല. അതിനു പരിഹാരം നിയമാനുസൃതമായ അന്വേഷണമാണ്. അതിനു കാത്തിരിക്കാതെ […]
Read More