പണിയെടുക്കാൻ മതി കർഷകർ, വിളവെടുക്കാൻ നേതാക്കന്മാരായ ഞങ്ങളുണ്ട്…

Share News

ദേ കാലത്തിന്റെ പോക്ക് എങ്ങോട്ടാണ്… മൃഗാധിപത്യം വന്നാൽ എന്ന് പണ്ട് കുട്ടികളുടെ മാസികയിൽ കണ്ട് പരിചയിച്ചവരൊക്കെ ഇന്ന് മൂക്കത്ത് വിരൽ വയ്ക്കേണ്ട അവസ്ഥ… മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ആരെയെങ്കിലും കൊന്നാൽ ജാമ്യം ലഭിക്കുന്ന വിധത്തിൽ നിസാര വകുപ്പുകൾ ചേർത്ത് എഫ്ഐആർ എഴുതുന്ന ഒരു കൂട്ടർ ഒരുവശത്ത്, മൃഗങ്ങൾക്ക് അപകടം സംഭവിച്ചാൽ അതിന്റെ കാരണക്കാരന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കുന്ന വിഭാഗം മറുവശത്ത്.  ഈ രണ്ടിൽ ഏതാണ് ശരി? പ്രമാണിമാർക്കും സാധാരണക്കാർക്കും രണ്ട് നീതി എന്നതല്ലേ ഇവിടെ […]

Share News
Read More

ദേശവിരുദ്ധതയുടെ കര്‍ഷകനയം.

Share News

കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണ പരിഷ്‌ക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ബില്ലുകള്‍ പാര്‍ലമെന്റിനകത്തും, പുറത്തുമുള്ള ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച് രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി. 2003-ലെ കാര്‍ഷികോല്പന്ന കമ്പോള സമിതി (എ.പി.എം.സി.) നിയമത്തിന്റെ വ്യവസ്ഥകള്‍ പൊളിച്ചും, ജൂണ്‍ 5-ന് ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ചുമായിരുന്നു പുതിയ നിയമാവതാരം.കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും, സംവിധാനമൊരുക്കലും), വില സ്ഥിരതയും, കൃഷി സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും) ബന്ധപ്പെട്ട ബില്‍, അവശ്യ വസ്തു നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകള്‍ക്ക് […]

Share News
Read More

പുതിയ കർഷകവിരുദ്ധ നിയമം റദ്ദാക്കണം

Share News

രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലമരുകയും സമ്പദ് വ്യവസ്ഥ വലിയ തകർച്ചയെ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കർഷകരെ ദീർഘകാലാടിസ്ഥാനത്തിൽ ബുദ്ധിമുട്ടിലാക്കുന്ന വിധത്തിൽ, പ്രതിപക്ഷം പാർലമെൻറ് ബഹിഷ്കരിച് ഇല്ലാതിരുന സമയത്തു ‘പാസ്സാക്കിയ’ കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കേണ്ടതാണ്. കടക്കെണിയും പട്ടിണിയും ആത്മഹത്യയും തുടർക്കഥയായ ഇന്ത്യൻ കാർഷികമേഖലയെ രക്ഷിക്കാനെന്ന പേരിൽ, കൊണ്ടുവന്ന നിയമങ്ങൾ നമ്മുടെ കർഷകരെ വൻകിട കോർപ്പറേറ്റുകളുടെ അടിമകളായി മാറ്റും എന്നത് ഉറപ്പാണ്. താങ്ങുവില എന്ന സംവിധാനം ഉൾപ്പെടുത്താതെ, കാർഷികോൽപ്പന്നങ്ങളുടെ ശേഖരണം, സംസ്കരണം, വിപണനം, കയറ്റുമതി എന്നിവ പരിധികളില്ലാതെ ഏത് […]

Share News
Read More

കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണം: സീറോമലബാര്‍ സിനഡ്

Share News

കാക്കനാട്: തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും രൂക്ഷമായ വന്യമൃഗശല്യവും മൂലം അങ്ങേയറ്റം പരിതാപകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും സംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ പ്രതിബദ്ധതയോടെ സ്വീകരി ക്കണമെന്ന് സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സീറോമലബാര്‍സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് സിനഡ് ചര്‍ച്ച ചെയ്തത്. ഉല്പന്നങ്ങളുടെ അത്ഭുതപൂര്‍വ്വമായ വിലത്തകര്‍ച്ച കര്‍ഷകരുടെ നിലനില്പ്പിനെത്തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ജനവാസമേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളായി ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് […]

Share News
Read More

കര്‍ഷകദിനമായ ചിങ്ങം ഒന്നിന് പെയ്തുവീണതത്രയും കര്‍ഷകന്റെ കണ്ണീര്‍ത്തുള്ളികള്‍.

Share News

കെസിബിസി വാർത്തകൾ| കേരള കത്തോലിക്കാമെത്രാന്‍സമിതിക്ക് പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. കെസിബിസിയുടെ ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായി ആറു വര്‍ഷക്കാലം സേവനമര്‍പ്പിച്ച ഫാ. വര്‍ഗീസ് വള്ളിക്കാട്ട് തിരുവല്ല അതിരൂപതയുടെ ഹൈറേഞ്ച് മിഷന്റെ ചുമതലയേറ്റെടുത്തു. കര്‍ഷകദിനമായ ചിങ്ങം ഒന്നിന് പെയ്തുവീണതത്രയും കര്‍ഷകന്റെ കണ്ണീര്‍ത്തുള്ളികള്‍. പുനരൈക്യത്തിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ 15ന് തുടങ്ങി. ദലിത് ക്രൈസ്തവരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍ കേരള ആഗസ്റ്റ് 10-ന് കരിദിനമാചരിച്ചു, ക്രൈസ്തവരായ 125 ലക്ഷം ദലിതര്‍ക്ക് തുല്യനീതി ഉറപ്പുവരുത്താന്‍ ഭരണകര്‍ത്താക്കള്‍ സന്നദ്ധരാകണമെന്ന് […]

Share News
Read More

വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടി വെയ്ക്കാനുള്ള അനുമതി, കോടഞ്ചേരിയിൽ ആദ്യ പന്നിയെ വെടിവെച്ചു പിടിച്ചു

Share News

ജില്ലയിൽ ഇതാദ്യം,കാട്ടുപന്നി മൂലം ദുരിതമനുഭവിക്കുന്ന മലയോരകർഷകരുടെ കാലങ്ങളായുള്ള ആവശ്യം കോടഞ്ചേരി :വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതി കോടഞ്ചേരി പഞ്ചായത്തിന് ലഭിച്ചതിനെ തുടർന്ന് ആദ്യ പന്നിയെ പഞ്ചായത്തിലെ ആനിക്കോട് കോക്കോട്ടുമലയിൽ വെച്ച് ശനിയാഴ്ച രാത്രി 10 മണിയോടെ വെടിവെച്ച് പിടിച്ചു.ഏകദേശം നൂറ് കിലോയോളം ഭാരമുള്ള ആൺ പന്നിയെയാണ് വെടിവെച്ച് പിടിച്ചത്.പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് ജനജാഗ്രത സമിതി എം പാനൽ ചെയ്ത ജോർജ് ജോസഫ് ഇടപ്പാട്ടുകാവുങ്കൽ, ജോസ് വെട്ടൂർകുടിയും ചേർന്നാണ് വെടിവെച്ച് പിടിച്ചത്.തുടർന്ന് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ […]

Share News
Read More

കർഷകനും കൃഷിഭൂമിയും .

Share News

ജീവിതകാലം മുഴുവൻ മണ്ണിൽ വിയർപ്പൊഴുക്കി ഉപജീവനം കണ്ടെത്തുന്നവരാണ് കർഷകർ. കാർഷിക മേഖലയിലെ തകർച്ചയിൽ ആത്മഹത്യയിൽ അഭയം തേടിയ നിരവധി കർഷരുടെ വിയർപ്പിന്റെ ഗന്ധം ഇന്നും ഈ മണ്ണിനുണ്ട്. ബാങ്ക് ലോണെടുത്തും ബ്ലേഡ് മാഫിയയെ ആശ്രയിച്ചും കൈ വായ്പ്പ വാങ്ങിയും മണ്ണിൽ വിത്തിറക്കുന്ന കർഷകർ ഈ സമൂഹത്തെ ഊട്ടുന്നവരാണ്. ഉടുമുണ്ട് മുറുക്കിയുടുത്തും പട്ടിണി കിടന്നും മറ്റുള്ളവരുടെ വിശപ്പകറ്റാൻ പാടത്ത് പകലന്തിയോളം പണിയെടുക്കുന്ന കർഷകന് ഈ സമൂഹം ചാർത്തി തന്ന പേരാണ് പ്രകൃതി ചൂഷണക്കാരെന്നും കയ്യേറ്റക്കാരനെന്നും. മണ്ണിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സർവ്വതും […]

Share News
Read More