“എനിക്ക് കൈകളുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ, ഇതൊന്നും നേടിയെടുക്കാനാവില്ലായിരുന്നു. ഞാനും പലരേയും പോലെ പരാതികളും പറഞ്ഞിരിക്കുമായിരുന്നു. ഇന്നെന്റെ മുന്നിൽ NO എന്ന വാക്കില്ല…”
കണ്മണിക്ക് എന്തിനാണ് കൈകൾ? കൺമണിയെ ഇന്നലെയാണ് ഞാൻ ആദ്യമായി കൺ നിറയെ കാണുന്നത്. ഡിഫറൻറ് ആർട് സെന്ററിലെ എന്റെ മക്കളെ കാണാനും റുക്‌സാന മോളുടെ വയലിൻ ആൽബം റിലീസ് ചെയ്യാനും വന്നതായിരുന്നു കണ്മണി. വാക്കിലും നോക്കിലും നടത്തത്തിലുമൊക്കെ എന്തൊരു പോസിറ്റീവ് എനർജിയാണ്!!മുന്നിലിരിക്കുന്ന ഭിന്നശേഷികുട്ടികളോട്, അവരുടെ അമ്മമാരോട് അവൾ പറഞ്ഞു . “എനിക്ക് കൈകളുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ, ഇതൊന്നും നേടിയെടുക്കാനാവില്ലായിരുന്നു. ഞാനും പലരേയും പോലെ പരാതികളും പറഞ്ഞിരിക്കുമായിരുന്നു. ഇന്നെന്റെ മുന്നിൽ NO എന്ന വാക്കില്ല…” പരിമിതികളെ പരിശ്രമത്തിലൂടെ പരാജയപ്പെടുത്തി […]
Read More