മനോഹരമായ പുതിയസ്ഥലങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞ് തരുമായിരുന്ന ജോഷി ചേട്ടൻ ഒടുവിൽ നമ്മളെയൊക്കെ വിട്ടു പിരിഞ്ഞ് പുതിയൊരിടത്തേക്ക് മരണ രഥത്തിൽ യാത്രയായിരിക്കുന്നു .
പ്രിയപ്പെട്ട ജോഷി ചേട്ടന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല, ഹൃദയാഘാതം മൂലംജോഷിചേട്ടൻ നമ്മെയൊക്കെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത ഒരുനടുക്കത്തോടെയാണ് കേട്ടത്.20 വർഷംമുമ്പാണ് ചേട്ടനെ പരിചയപ്പെടുന്നത്, ക്രിസ്തു എന്ന ഓഡിയോ കാസറ്റിന്റെ റെക്കോർഡിങ്ങിന് വേണ്ടി കൊച്ചിൻ കലാഭവനിൽ ചെല്ലുമ്പോൾ കലാഭവന്റെ ഡ്രൈവറായി അന്ന് അവിടെ ജോഷി ചേട്ടനുണ്ട്, മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ സ്വദേശിയായ ഞാനും കോതമംഗലം സ്വദേശിയായ ജോഷി ചേട്ടനും വലിയ സുഹൃത്തുക്കളായി,എന്റെ കാസറ്റ് വർക്കിന്റെ എല്ലാ ജോലികളും കലാഭവനിൽ വെച്ച് തന്നെയായിരുന്നു, അതുകൊണ്ടുതന്നെ രണ്ടാഴ്ചയോളം കലാഭവനിൽ ഞാനുണ്ടായിരുന്നു.. പിന്നീട് പല കാസറ്റ് വർക്കുകളുടെയും […]
Read More