..”ആ പാലത്തിന്റെ പേരൊക്കെ ഒന്ന് ലേലത്തിന് വച്ചാൽ നാട്ടിൽ കാശുളളവർ അവരുടെ അച്ഛനമ്മമാരുടെ പേരിലും കാശും പൊങ്ങച്ചവും ഉള്ളവർ സ്വന്തം പേരിലും പേരുകൾ വാങ്ങും, വേണമെങ്കിൽ ബോർഡിന്റെ ചിലവും വഹിക്കും. “|മുരളി തുമ്മാരുകുടി
എന്റപ്പൻ പാലം കേരളത്തിലെ സർക്കാർ സംവിധാനങ്ങളും ആയി എന്തെങ്കിലും ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്ഥിരമായി കിട്ടുന്ന മറുപടിയാണ് “ഫണ്ടില്ല” എന്നുള്ളത്. ഇത് സത്യവുമാണ്. നികുതി കിട്ടുന്നത് കൂടുതലും ശമ്പളത്തിനും പെൻഷനും മറ്റു ക്ഷേമപ്രവർത്തനത്തിനും ഒക്കെ ചിലവാക്കിക്കഴിഞ്ഞാൽ പിന്നെ പുതിയ കാര്യങ്ങൾക്ക് ചിലവാക്കാൻ പണം അധികമില്ല. കടമോ കിഫ്ബിയോ ഒക്കെ ആകാമെന്ന് വച്ചാൽ അത് തിരിച്ചു കൊടുക്കണം, പോരാത്തതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച ചില പരിധികളും ഉണ്ട്. സ്വകാര്യ സംരംഭങ്ങൾ ഒക്കെ ഓരോ പ്രസ്ഥാനം നടത്തി പണം ഉണ്ടാക്കാറുണ്ട്. […]
Read More