ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ്ആപ്പും തിരിച്ചെത്തി: ക്ഷമ ചോദിച്ച് സക്കര്‍ബര്‍ഗ്
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ സിഇഒ സക്കർബർഗ് ക്ഷമ ചോദിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഇവ പ്രവർത്തനരഹിതമായത്. ഏഴ് മണിക്കൂറിന് ശേഷം ഇന്ന് പുലർച്ചെ നാലോടെ സേവന തടസം നീങ്ങി. അതേസമയം, വാട്സ്ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം […]
Read More