മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടൽ?: കെ റെയിലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: കെ റെയിൽ പദ്ധതിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നാലു കാര്യങ്ങളിൽ വ്യക്തത വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്?, സാമൂഹികാഘാത പഠനം നടത്താൻ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളിൽ വെള്ളിയാഴ്ച മറുപടി നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന തരത്തില്‍ […]
Read More