ഷൈൻ ചേട്ടൻ എല്ലാ അർത്ഥത്തിലും എല്ലാവർക്കും ചേട്ടനാണ്… മാതൃഭൂമിയിൽ നിന്നും വിരമിച്ച ചേട്ടന് ആശംസകൾ.

Share News

മാതൃഭൂമിയിൽ എത്തും മുമ്പേ കണ്ണിൽ കുരുങ്ങിയ പേരാണ് വി.എസ്. ഷൈൻ.. . ആഴമുള്ള ചിത്രങ്ങൾ… അത് പ്രകൃതി ആയാലും മനുഷ്യനായാലും… ഫ്രെയിമുകളുടെ കണിശത.. . ഇത്ര അനായാസമായി ചിത്രങ്ങൾ പകർത്തുന്നത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.. ആദ്യമൊക്കെ ഒപ്പം പോകുമ്പോൾ ചെറിയ ആശങ്ക തോന്നിയിരുന്നു… അധികം ചിത്രങ്ങളെടുക്കില്ല… ചാഞ്ഞും ചെരിഞ്ഞും വലിഞ്ഞു കയറിയുമൊന്നും ഫോട്ടോ എടുക്കുന്ന പതിവില്ല… പക്ഷേ ചിത്രം കൈയ്യിലെത്തുമ്പോൾ നമ്മൾ ആഗ്രഹിച്ചതിലേറെ മികവും മിഴിവും.. .ഫോട്ടോഗ്രഫിയിലെന്ന പോലെ ജീവിതങ്ങൾ വരച്ചിടുന്ന എഴുത്തും അതീവ ഹൃദ്യമായിരുന്നു… അതു […]

Share News
Read More

ചേർത്തുപിടിക്കാം,ചുംബിക്കാം

Share News

നാലുവർഷം മുമ്പ് ഭാര്യയുടെ പിറന്നാൾ ദിനത്തിൽ എഫ്.ബി.യിൽ ഒരു ഫോട്ടോ ഇട്ടിരുന്നു.സ്മിതയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്ന ചിത്രമായിരുന്നു അത്. ഒരു കൂട്ടുകാരിയുടെ വിളി രാവിലേ എത്തി,നീ ആ ഫോട്ടോ പെട്ടെന്ന് ഡിലിറ്റ് ചെയ്യണം. .സ്മിത ഒരു ടീച്ചറല്ലേ,നീ പത്രപ്രവർത്തകനും…ഇത്തരം വൃത്തികെട്ട ഫോട്ടോയൊക്കെയാണോ എഫ്.ബി.യിൽ ഇടുന്നത്? എന്റെ ഭാര്യയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്നതിൽ എന്ത് വൃത്തികേടാണുള്ളത്? എന്റെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല.നിങ്ങൾ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ഒക്കെ ചെയ്തോ,അത് നാട്ടുകാരെ എന്തിനാ കാണിക്കുന്നേ..? ചേർത്തുപിടിക്കുന്നതും ചുംബിക്കുന്നതുമൊക്കെ സ്നേഹം പ്രകടിപ്പിക്കാനുള്ള മനോഹരമായ […]

Share News
Read More

കൃതികളെ മാത്രം ഇഷ്ടപ്പെടുക,അത് വെച്ച് രചയിതാക്കളെ വിലയിരുത്താനോ ആരാധിക്കാനോ നിൽക്കരുത് ..അന്നും ഇന്നും എന്റെ പോളസി അതാണ്.

Share News

എ.അയ്യപ്പനും ഞാനും സംഭവം 1994-ലാണ്,മഹാരാജാസ് കോളേജിന്റെ നടുമുറ്റത്തേക്ക് പ്രാഞ്ചിപ്രാഞ്ചി കവി എ.അയ്യപ്പനെത്തി.നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെയായിരുന്നു ആ മുഖം. കവിയുടെ തലവെട്ടം കണ്ടപ്പോഴെ മലയാളം ഡിപ്പാർട്ട് മെന്റ് ശൂന്യമായി.അദ്ധ്യാപകരെല്ലാം പലവഴി മണ്ടി….അയ്യപ്പനെ അഭിമുഖീകരിച്ചാൽ പണം മാത്രമല്ല,ചിലപ്പോൾ മാനവും പോകുമെന്ന് മുന്നനുവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ടല്ലോ…. ഞങ്ങൾ എം.എ.മലയാളംകാർ..കണ്ടിട്ടുണ്ട്..കണ്ടിട്ടുണ്ട്…അയ്യപ്പനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ ഗൗരവക്കാരായി ക്ലാസ്സിൽതന്നെ കൂടി.പക്ഷേ മലയാളം ബി.എ.കുട്ടികൾ ആവേശത്തോടെ കവിയെ ഏറ്റെടുത്തു.ഡിപ്പാർട്ട്മെന്റിന് താഴത്തെ മരച്ചോട്ടിൽ നിന്നും ആഘോഷമായി മുകളിലെ ഹാളിലേക്ക് ആനയിച്ചു..അത് കവിക്കും രസിച്ചു…ഉള്ളിൽ കിടക്കുന്ന ദ്രാവകത്തിന്റെ ശക്തി […]

Share News
Read More

പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഇത്തിരി ഇടം ഇഷ്ടദാനമായി വാങ്ങാന്‍ പോന്നതായിരുന്നല്ലോ ചെറിയാന്‍ സാര്‍

Share News

2000 ജനുവരിയില്‍ കണ്ണൂരുനിന്നും കൊച്ചിക്ക് സ്ഥലംമാറി എത്തിയപ്പോഴാണ് ചെറിയാന്‍ സാറിനെ പരിചയപ്പെടുന്നത്.അടുപ്പക്കാര്‍ക്ക് ബോബന്‍ ആയിരുന്ന അദ്ദേഹം അന്ന് കൊച്ചി മാതൃഭൂമിയുടെ യൂണീറ്റ് മാനേജരാണ്.സ്ഥലംമാറ്റ ഉത്തരവുമായി ന്യൂസ് എഡിറ്റര്‍ മധുവേട്ടനെയാണ്(കെ.കെ.മധുസൂദനന്‍) കണ്ടത്.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു,ജോയിന്‍ ചെയ്യുംമുമ്പ് യൂണീറ്റ് മാനേജരെ ഒന്നുകണ്ടേക്കൂ..ചെറിയാന്‍ താഴെ ക്യാബിനിലുണ്ടാകും….. വാതില്‍ തുറന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് ഒരു തെളിഞ്ഞ ചിരിയാണ്..പിന്നെ തിളക്കമുള്ള കണ്ണുകളും കട്ടിമീശയും…ഔപചാരികമായി പരിചയപ്പെടാന്‍ ചെന്ന എന്നെ പിടിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കി..മഹാരാജാസുകാരനാണെന്ന് പറഞ്ഞപ്പോള്‍ മുഖത്തൊരു തിളക്കം…പിന്നെ തന്റെ മഹാരാജാസ് അനുഭവങ്ങള്‍ […]

Share News
Read More