ഇക്കാര്യങ്ങളൊന്നും കരിപ്പൂരില്‍ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാന്‍ എന്തായിരുന്നു തടസ്സം?
കരിപ്പൂര്‍ അപകടത്തെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി മാധ്യമ പ്രവര്‍ത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ്. അപകടം നടന്ന നാള്‍ മുതല്‍ വാട്ട്സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാന്‍ തുടങ്ങിയ കുറിപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിന്‍ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്.സ്വന്തം ജീവന്‍ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്‍റെ പരിവേഷം വസന്ത് സാഠേയ്ക്ക് നല്‍കാന്‍ ഏറെ സഹായിച്ച ഈ കുറിപ്പില്‍, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാല്‍, നുണകളാണ്. […]
Read More