ദില്ലിയിലെ സമരം പ്രതിഫലിപ്പിക്കുന്നത് കര്‍ഷകരുടെ ആശങ്ക: കെസിബിസി ശൈത്യകാല സമ്മേളനം
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവിയെക്കുറിച്ചുള്ള ചിന്ത കര്‍ഷകരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം കര്‍ഷകരുടെ ആശങ്കകളാണ് പ്രതിഫലിപ്പിക്കുന്നതെന്നും കെസിബിസിയുടെ ശൈത്യകാല സമ്മേളനം. പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തതകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഒരു കര്‍ഷക സൗഹൃദരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ജനപ്രിയപദ്ധതികള്‍ക്കു രൂപംകൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കര്‍ഷക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളെ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ […]
Read Moreയൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം – കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍
കൊച്ചി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയം ലോകരാജ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുകയും വ്യക്തമായ നയരൂപീകരണം നടത്തുകയും വേണ്ട സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം നിരവധി ആക്രമണങ്ങളും ജീവഹാനികളുമാണ് ഫ്രാന്‍സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം സംഭവിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മതമൗലികവാദവും ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് […]
Read More