ഒരു നിമിഷം വിശ്രമിക്കാൻ സമയമില്ലാത്ത, ഒരു പിഴവും പൊറുക്കപ്പെടാത്ത ഒരു ജോലിയിലേക്കാണ് ശ്രീമതി വീണ ജോർജ് പ്രവേശിക്കുന്നത്.

Share News

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോഴാണ് വീണാ ജോർജിനെ കാണുന്നത്. അവർ പ്രകടമായി മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ഒരു കുത്തിത്തിരുപ്പ് സർവ്വേയുമായി വന്നതും അവരെ മൂന്നാം സ്‌ഥാനത്തു കൊണ്ടുപോയി ഇട്ടതും. അതൊരു വലിയ തിരിച്ചടിയായി. അല്ലായിരുന്നെകിൽ ഇന്നവർ ഒരു എം പി ആയിരുന്നേനെ. വേണമെങ്കിൽ ഏഷ്യാനെറ്റിന് ഒരു നന്ദി ഇപ്പോൾ പറയാവുന്നതാണ്. ഇക്കഴിഞ്ഞ നിയമസഭയിലെ അംഗങ്ങളിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുമായിരുന്ന ഒരാളായിരുന്നു വീണ. അതുകൊണ്ടുതന്നെ അവർ ജയിക്കും എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ചില നിരീക്ഷകന്മാരോട് […]

Share News
Read More