മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കര്‍-ഇ-തോയ്ബ തീവ്രവാദിയുമായ സഖി ഉര്‍റഹ്മാന്‍ ലഖ്‌വി (61) പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ പഞ്ചാബില്‍ ലഖ്‌വിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ലഖ്‌വിയെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ നടന്ന […]
Read More