കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് ഏപ്രിൽ 6 ന് നിയമസഭ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി:: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒ്റ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്‌റ്റേഷനുകളാണ് […]
Read Moreശബരിമല പ്രക്ഷോഭം: കേസുകള്‍ പിൻവലിക്കും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി സൂചന. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളാണ് പിന്‍വലിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
Read Moreആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കോവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ പ്രസവമാണിത്. ഇതിന് മുമ്പ് കാസര്‍ഗോഡും, മലപ്പുറത്തും ഇത്തരത്തില്‍ കോവിഡ് ബാധിതര്‍ 108 ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചിരുന്നു. തക്ക സമയത്ത് ഇടപെട്ട് വിദഗ്ധ ചികിത്സ നല്‍കി അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സിലെ ജീവനക്കാരെ […]
Read Moreമാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാടിന്റെ അന്ത്യാഞ്ജലി
തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാട് ബാഷ്പാഞ്ജലികളോടെ വിടയേകി. ദേവാലയത്തിന്റെ അള്‍ത്താരയിലും പ്രധാന വാതില്‍ക്കലും മഞ്ചല്‍ മുട്ടിച്ചുകൊണ്ടായിരുന്ന വിടവാങ്ങല്‍. ദീര്‍ഘകാലം മിഷന്‍ സേവനങ്ങള്‍ ചെയ്ത സഭാതനയന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്മാര്‍ മുഖ്യകാര്‍മികരായി. ജന്മനാടായ അരണാട്ടുകരയിലെ സെന്റ് തോമസ് പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കി. ആര്‍ച്ച് […]
Read More3rd Death Anniversary of Sapna Tracy Joju is on Christmas Day, 2020.
3rd Death Anniversary of Sapna Tracy Joju is on Christmas Day, 2020. We invite all our friends and relatives to join with us for theAnniversary Holy Mass live as it is scheduled on 26/12/2020 at 5.45 am IST online link: https://youtu.be/iTvIdOGCPUM With love & thanks,Joju Chittilappilly, James, Treesa, Jose, Sebastian, Francis, Maria, Antony & Philomena.
Read Moreമൃതശരീരം ക്രിമേറ്റ് ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത് ‘ഭസ്മീകൃതശരീര’ മാണ്.
മൃതശരീരം ക്രിമേറ്റ് ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത് ‘ഭസ്മീകൃതശരീര”മാണ്. ഇത് ഒരു തിരുശേഷിപ്പുപോലെ പൂജ്യമായി പേടകങ്ങളില്‍ ശേഖരിച്ച് മരണാനന്തര പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം’ സെമിത്തേരിയിലെ മതിലുകളില്‍ ഉണ്ടാക്കാവുന്ന ചെറിയ പോര്‍ട്ടുകളില്‍ പടവും പേരും വച്ച് സൂക്ഷിക്കാം. ഗ്രേസ് മങ്കുഴിക്കരി, തേറാട്ടില്‍ 2014 ആഗസ്റ്റ് മാസത്തില്‍ കൂടിയ സിനഡ്, സീറോ-മലബാര്‍ വിശ്വാസികള്‍ക്ക് മൃതശരീരം ക്രിമേറ്റ് (ദഹിപ്പിക്കുക) ചെയ്യാനുള്ള അനുമതി പ്രഖ്യാപിച്ചു. ലത്തീന്‍ കത്തോലിക്കര്‍ക്ക് ഈ അനുവാദം വളരെ കൊല്ലങ്ങളായി നിലവില്‍ ഉണ്ട്. എന്നാല്‍ പരമ്പരാഗതമായി എല്ലാവരും മൃതശരീരം […]
Read More