അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ നാല് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

Share News

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരെത്തെ ദക്ഷിണേന്ത്യയില്‍ വ്യാപകമായി നാളെയും മറ്റന്നാളും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആഴ്ചയോടെ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Share News
Read More

ബി പി എൽ കാർഡ്‌കർക്ക് 1000 രൂപ വീതം ഇന്ന് മുതൽ

Share News

തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ഇന്ന്മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല […]

Share News
Read More

10 ദിവസം കൂടി വിമാനത്തിലെ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കാമെന്ന്​ സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷൻറെ ഭാഗമായി വിദേശത്തുനിന്ന് വരുന്ന വിമാനങ്ങളില്‍ അടുത്ത 10 ദിവസത്തേക്ക് കൂടി മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാന്‍​ സുപ്രീം കോടതി എയര്‍ ഇന്ത്യയ്ക്ക് അനുമതി നൽകി.ആളുകളെ കുത്തിനിറച്ച്‌​ കൊണ്ടുവരുന്നതിനെതിരെ ബോംബെ ഹൈക്കോടതി ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും നല്‍കിയ അപ്പീലിലാണ്​ 10 ദിവസത്തേക്ക്​ കൂടി സുപ്രീം കോടതി അനുമതി നല്‍കിയത്​. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി […]

Share News
Read More

ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

Share News

തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നുതിരുവനന്തപുരം: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലക്ഷക്കണക്കിന് മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മികച്ച നിരീക്ഷണവും പരിചരണവും ഉറപ്പാക്കാനാണ് ജാഗ്രത ആപ്പ് വികസിപ്പിച്ചെടുത്തത്. ആരോഗ്യ വകുപ്പും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ഐടി മിഷനും സംയുക്തമായാണ് ജാഗ്രത ആപ്പ് തയ്യാറാക്കിയത്. […]

Share News
Read More

കോവിഡ്: ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 56 ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി:ആഗോളതലത്തിൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 56 ല​ക്ഷ​ത്തി​ലേ​ക്ക്. 210ലേ​റെ രാ​ജ്യ​ങ്ങ​ളി​ലാ​യി രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 55,88,356 ആ​യി. മ​ര​ണ​സം​ഖ്യ 3,47,873 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ 23,65,719 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ 30 ല​ക്ഷ​ത്തി​ലേ​റെ രോ​ഗി​ക​ൾ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ഇ​വ​രി​ൽ 55,000 ലേ​റെ​പ്പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. രോ​ഗ​ബാ​ധ​യി​ലും മ​ര​ണ​സം​ഖ്യ​യി​ലും അ​മേ​രി​ക്ക​യാ​ണ് മു​ന്നി​ൽ. 17,06,226 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ൽ 99,805 പേ​ർ മ​രി​ച്ചു. 4,64,670 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ബ്ര​സീ​ലാ​ണ് ര​ണ്ടാ​മ​ത്. 376,669 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം […]

Share News
Read More

അക്ഷരവെളിച്ചം പകർന്ന് അപൂർവ സൗഹൃദം – റിജു ആൻഡ് പി. എസ്. കെ. ക്ലാസ്സസിന്‍റെ വിജയകഥ

Share News

ജലീഷ് പീറ്റര്‍ പലവഴികളിലൂടെ എത്തി ഒന്നായ മൂവർ സംഘത്തിന്‍റെ സൗഹൃദംകുട്ടികൾക്ക് അക്ഷര വെളിച്ചം പകരാൻ പദ്ധതിയിടുന്നു,കഠിനാദ്ധ്വാനത്തിലൂടെ ചുരുങ്ങിയ നാൾകൊണ്ട് ചരിത്രം കുറിച്ച അവർ വിജയഗാഥ തീർക്കുന്നു. തൃശൂർ പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് എന്ന എൻട്രൻസ് കോച്ചിംഗ് സെന്‍ററിന് പിന്നിലെ കഥകേട്ടാൽ ആർക്കും സിനിമയെന്നോ കഥയെന്നോ തോന്നിയേക്കാം. അത്രമേൽ കൗതുകരമാണ് റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസിന്‍റെ പിറവിയും പിന്നിട്ട നാളുകളും. റിജു ശങ്കർ, അനിൽകുമാർ വി., പി.സുരേഷ് കുമാർ എന്നീ മൂന്നു പേരുകൾ കൂടിചേരുമ്പോൾ അത് അറിവിന്‍റെ […]

Share News
Read More

4.22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷയും 4.52 ലക്ഷം പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും എഴുതുന്നു

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് തടസ്സപ്പെട്ട എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കാനിരിക്കേ, സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പരീക്ഷാ കേന്ദ്രങ്ങളില്‍ ഏർപ്പെടുത്തിയ കർശന സുരക്ഷയുടെ ഭാഗമായി പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കും. വിദ്യാര്‍ഥികള്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും പ്രത്യേക സാഹചര്യത്തില്‍ പരീക്ഷ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ പോലീസ് വാഹനത്തില്‍ തന്നെ പരീക്ഷയ്ക്ക് എത്തിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. എസ്.എസ്.എല്‍.സി, […]

Share News
Read More

സോഫി തോമസ്​ ഹൈകോടതി രജിസ്​ട്രാർ ജനറൽ

Share News

ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത രജിസ്ട്രാർ കൊച്ചി. കേരള ഹൈകോടതി രജിസ്ട്രാർ ജനറലായി തൃശൂർ ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു. ഹൈകോടതിയുടെ ചരിത്രത്തിലാദ്യമാണ് ഒരു വനിതാ ജുഡീഷ്യൽ ഓഫീസർ ഈ പദവിയിലെത്തുന്നത് . രജിസ്ട്രാർ ജനറലായിരുന്ന കെ ഹരിലാലിനെ ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം. സോഫി തോമസ്മെയ്‌ 27 ന് ഹൈകോടതിയിലെത്തി ചുമതലയെൽക്കും.എൽ എൽ എം പരീക്ഷയിലും മജിസ്‌ട്രേറ്റ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയാണ് സോഫി തോമസിന്റെ വിജയം. 1991 ഫെബ്രുവരി 25ന് […]

Share News
Read More

He could have easily become a Union cabinet minister during Manmohanji’s term. But his plans was to lead Kerala

Share News

George Kallivayali Very happy birthday to my dear friend and Kerala’s opposition leader Ramesh Chennithala. Wishing you all the best in life. May almighty God bless you Rameshji. Our friendship began in early 90’s and flourished during the emergence of Thiruthalvaadi group in Congress. (Except Ramesh, the other two pillars of that – G. Karthikeyan […]

Share News
Read More

ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു

Share News

കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട്  സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാനത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്പം കാളിയമ്മൻ കോവിൽ സ്ട്രീറ്റ്, പുതുപ്പെട്ടി രത്തിനം മകൻ പ്രസാദും കോട്ടയം കാരാപ്പുഴ ഗണേശന്റെ മകൾ ഗായത്രിയും തമ്മിലുള്ള വിവാഹത്തിനാണ് കുമളി ചെക്ക് പോസ്റ്റ് സാക്ഷ്യം വഹിച്ചത്. ജെ സി ബി ഓപ്പറേറ്ററും അനുബന്ധ ബിസിനസും ചെയ്യുന്ന പ്രസാദ് കേരളത്തിലാണ് കൂടുതലായും ജോലി ചെയ്തുവരുന്നത്. […]

Share News
Read More