തിരുവനന്തപുരത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

Share News

തിരുവനന്തപുരം:പേരൂർക്കടക്ക് സമീപമുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. . രാത്രി 7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള റബര്‍ മാലിന്യക്കൂനയിലാണ് തീപിടിച്ചതെന്നാണ് വിവരം. ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.അഗ്നിബാധ നിയന്ത്രണ വിധേയമാണ്. നിലവില്‍ ചെങ്കല്‍ച്ചൂള ഫയര്‍‌സ്റ്റേഷനില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് പേരൂര്‍ക്കട – ശാസ്തമംഗലം റോഡില്‍ നിലവില്‍ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് […]

Share News
Read More

സ്ഥിതി ഗുരുതരം:തൃശൂരിൽ സമ്പൂർണ ലോക്ഡൗണ്‍ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി

Share News

തൃശ്ശൂര്‍: തൃശ്ശൂരില്‍ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിൽ സമ്പൂർണ ലോക്ഡൗണ്‍ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു. തല്‍ക്കാലത്തേയ്ക്കെങ്കിലും സമ്ബൂര്‍ണ ലോക്ഡൗണ്‍ വേണം. വിഷയം അടിയന്തരമായി പരിഗണിച്ച്‌ തീരുമാനമെടുക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 25 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News
Read More

മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ്

Share News

മുംബൈ:രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മ​ഹാ​രാ​ഷ്ട്ര എ​ന്‍​സി​പി നേ​താ​വും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി​യു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ഡെ​യ്ക്കും അഞ്ചു ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വൈറസ് കേസാണിത്. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു മു​ന്‍​പ് മു​ണ്ഡെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ന​ട​ന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​നു​മു​മ്ബ് ഒ​രു ല​ബോ​ര്‍​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചി​രു​ന്നു.  മെയ് ആദ്യം മന്ത്രി അശോക് […]

Share News
Read More

ത്രിവൽസര യൂണിറ്ററി എൽ.എൽ.ബി (അഡിഷണൽ ബാച്ച്-സ്വാശ്രയം)പ്രവേശനം

Share News

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ 2020-21 അദ്ധ്യയന വർഷത്തിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര യൂണിറ്ററി എൽ.എൽ.ബി (അഡിഷണൽ ബാച്ച്) കോഴ്‌സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷം റഗുലർസർവ്വീസുള്ള തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന (സർക്കാർ-സ്വകാര്യ) ജീവനക്കാർക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള അപേക്ഷാഫോറം ജൂൺ 17 മുതൽ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണിവരെ 1000/- രൂപ (എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് 500/- രൂപ) അടച്ച് വാങ്ങാം. പൂരിപ്പിച്ച അപേക്ഷാ ഫോറം സ്വീകരിക്കുന്ന […]

Share News
Read More

നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവനുവദിച്ച് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു

Share News

2017 ജൂലൈ മുതൽ 2020 ജനുവരി വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ്  ഫീസിൽ ഇളവുകൾ അനുവദിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ജി. എസ്. ടി കൗൺസിൽ യോഗം ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നികുതി ബാധ്യത ഇല്ലാത്തവർക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവർക്ക് നിലവിലെ ലേറ്റ് ഫീസ് പതിനായിരം എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതൽ ലഭിക്കും. സെപ്റ്റംബർ 30 നകം […]

Share News
Read More

മഹാമാരി ഉടനെങ്ങും തീരില്ല; കരുതൽ കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന

Share News

ജനീവ: ലോകത്ത് കൊവിഡ് വ്യാപനം ഇനിയും ഉയരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികളിൽ പിന്നോട്ടു പോകരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്. യുഎസിൽ നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിലടക്കം സാമൂഹിക അകലം അടക്കമുള്ള മുൻകരുതലുകള്‍ പാലിക്കണമെന്ന് ഡബ്ല്യൂ എച്ച് ഓ ആവശ്യപ്പെട്ടു.

Share News
Read More

ശബരിമല ഉത്സവം മാറ്റിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള ശബരിമല തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ത്തിൽ രോഗ വ്യാപനത്തിൻ്റെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകരെത്തുന്നത് വലിയ പ്രതിസസി സൃഷ്ടിക്കും. ദർശനം നടത്തുന്നവർക്കാർക്കെങ്കിലും രോഗം സ്ഥിതീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഉൾപ്പടെ നിരീക്ഷണത്തിൽ പോകേണ്ടി വരും. പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിൻ്റെ ആചാരപരമായ ചടങ്ങുകളെ തന്നെ ഇത് ബാധിക്കുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.സർക്കാരിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബിവറേജസ് ഔട്ട്‌ലെറ്റുകൾ […]

Share News
Read More

കൊറോണ കൺട്രോൾറൂം എറണാകുളം

Share News

ജില്ലയിൽ ചൊവ്വാഴ്ച 4 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ 3 പേർ മഹാരാഷ്ട്ര സ്വദേശികളാണ്. • മെയ് 31 ലെ നൈജീരിയ – കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ മഹാരാഷ്ട്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് കെയർ സെൻ്ററിൽ കഴിയുകയായിരുന്നു. • ജൂൺ 7 ലെ മുംബൈ – കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പ് യാർഡ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. • സ്വകാര്യ ഷിപ്പിങ്ങ് ജീവനക്കാരനായ […]

Share News
Read More

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്ത്. പുതുതായി ഇനി ഇളവുകള്‍ ഉണ്ടാകില്ല. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് മന്ത്രിസഭയില്‍ ഉയര്‍ന്ന അഭിപ്രായം. നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു.

Share News
Read More

കാലവര്‍ഷത്തെ നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കും

Share News

വയനാട്: കാലവര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. സന്നദ്ധ സംഘടനകളെയും സന്നദ്ധ സേവകരെയും സജ്ജമാക്കി നിര്‍ത്തുന്നതിനു തദ്ദേശസ്വയംഭരണങ്ങള്‍ക്ക് ജില്ലാഭരണകുടം നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന സ്ഥാപനങ്ങള്‍ സുസജ്ജമായിരിക്കാന്‍ ജാഗ്രതയുണ്ടാവണം. പെട്രാള്‍ പമ്പുകളില്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്തണം. മൊബെല്‍ ടവറുകള്‍ പ്രളയ സാഹചര്യമുണ്ടായാല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനു ആവശ്യമായ ഇന്ധനം കരുതിവെക്കണം. ദുരന്ത സമയങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി ബോട്ടുകള്‍ ഉറപ്പാക്കേണ്ടതുണ്ട്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ […]

Share News
Read More