അപ്പൻ മരിക്കണമെന്ന് ആഗ്രഹിച്ച കുടുംബം
പുതിയ ഇടവകയിലേക്ക് സ്ഥലം മാറി ചെന്ന വൈദികൻ എല്ലാവരെയും പരിചയപ്പെടുന്ന തിരക്കിലായിരുന്നു. സെമിത്തേരിയിലെ ഒപ്പീസിനു ശേഷം ആ കുടുംബത്തോടും കുശലാന്വേഷണം നടത്തി.അമ്മയും മകനും മകളുമടങ്ങുന്നതായിരുന്നു ആ കുടുംബം. ”എങ്ങനെയാണ് നിങ്ങളുടെ അപ്പൻ മരിച്ചത്?” മറുപടി പറഞ്ഞത് മകനായിരുന്നു.”അച്ചാ, തികഞ്ഞ മദ്യപാനിയായിരുന്നു അപ്പൻ. അവസാന നാളുകളിൽ ചോര ഛർദിച്ചാണ് മരിച്ചത്.” കല്ലറയിലേക്ക് നോക്കിക്കൊണ്ട് വികാരിയച്ചൻ പറഞ്ഞു:”മദ്യം പലരുടെയും ജീവൻ വളരെ നേരത്തെ തന്നെ അപഹരിച്ചതായി എനിക്കറിയാം….. ” അമ്മയേയും സഹോദരിയേയും വീട്ടിലേക്ക് പറഞ്ഞയച്ചതിനുശേഷം മകൻ അവിടെത്തന്നെ നിന്നു. അവൻ […]
Read Moreവിജയം നൽകുന്ന കർത്താവ്
കേരളത്തിനു പുറത്തുള്ള കലാലയത്തിലാണ് ആ യുവാവ് ഉപരിപഠനത്തിന് ചേർന്നത്. ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേ അവന് നാട്ടിലുള്ള ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്നായി. അവധിക്ക് വീട്ടിൽ വന്ന അവനെ കൗൺസിലിങ്ങിനായ് കൊണ്ടുവന്നത് അവൻ്റെ പിതാവാണ്. അദ്ദേഹം പറഞ്ഞു:”പ്ലസ് ടു വരെ ഇവൻ പഠിച്ചത് മലയാളം മീഡിയത്തിലാണ്. സ്കൂളിൽ സമർത്ഥനായിരുന്നു. ഇംഗ്ലീഷിലും നല്ല മാർക്കുണ്ടായിരുന്നു. ഇല്ലാത്ത പണം ലോണെടുത്താണ് അഡ്മിഷൻ എടുത്തതും ഫീസടച്ചതും. ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ, ഒരു വർഷം പോകുമെന്നുമാത്രല്ല, വലിയ സാമ്പത്തിക ബാധ്യതയും വരും.” അദ്ദേഹം സംസാരിച്ചു […]
Read Moreയുഡിഎഫിൽ പാളിച്ചകൾ ഉണ്ടായി: ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ധിത വീര്യത്തോടെ പോരാടും. പാളിച്ചകള്‍ പരിശോധിക്കും. ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങള്‍ കാര്യങ്ങള്‍ കണ്ണുതുറന്നുകാണണം. തങ്ങള്‍ വിജയത്തില്‍ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും അദ്ദേഹം യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അനുസരിച്ച് വിജയം പ്രതീക്ഷിച്ചിരുന്നു. അത് ലഭിച്ചില്ല എന്നതില്‍ വിഷമമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പയിനുകള്‍ക്ക് പരിമിതിയുണ്ടായിരുന്നു. പ്രതിപക്ഷ […]
Read Moreപിടിവിട്ടു പോകുന്ന വാക്കുകൾ
ഡിഗ്രിക്ക് പഠിക്കുന്ന യുവാവാണ് അങ്ങനെയൊരു നൊമ്പരവുമായ് വന്നത്. ദേഷ്യം വരുമ്പോൾ മാത്രമല്ല, തമാശയ്ക്കു പോലും ചീത്ത പറയുന്ന ശീലം. എത്ര ശ്രമിച്ചിട്ടും നിർത്താനാകുന്നില്ല. ഇങ്ങനെയൊരു ദുശീലത്തിന് അടിമപ്പെട്ടതിനെക്കുറിച്ച് അവൻ പറഞ്ഞു:“വീട്ടിൽ ആരും അശ്ലീലം പറയില്ല. ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ചില കൂട്ടുകാരിൽ നിന്ന് അങ്ങനെയുള്ള പദങ്ങൾ കേൾക്കുന്നത്. അവരോടൊപ്പമായിരിക്കുമ്പോൾ തമാശക്ക് വേണ്ടി ആരംഭിച്ചതാണ്. പിന്നീട് മറ്റുള്ളവരോട് ദേഷ്യപ്പെടുമ്പോഴും മാനസിക പിരിമുറുക്കം വരുമ്പോഴുമെല്ലാം അങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുക പതിവായി. അതങ്ങനെ അറിയാതെ സംഭവിക്കുന്നതാണ്. എത്ര ശ്രമിച്ചിട്ടും മാറ്റാൻ കഴിയുന്നില്ല.”നാലു കാര്യങ്ങളാണ് […]
Read Moreആദരവും സ്നേഹവും അറിയിക്കണം പറത്തറയച്ചന്
മനസ്സുനിറയെ സമൂഹത്തെക്കുറിച്ചും സമുദായത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളുമായി പൗരോഹിത്യ ശുശ്രൂഷയിൽ 50 ആണ്ടുകൾ പൂർത്തീകരിക്കുകയയാണ് ഫാ.തോമസ് പറത്തറ.വ്യക്തിപരമായ സൗഹൃദത്തിന്റെ ആഴവും ദൈർഘ്യവും അത്ര വലുതല്ല. പക്ഷേ, എന്നും ആദരവോടെയാണ് പറത്തറയച്ചനെ ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ളത്. അതിന് കാരണം അദ്ദേഹത്തിന്റെ സാമൂഹ്യ സംഭാവനകൾ തന്നെയാണ്. കുമ്പളങ്ങിവഴിയിൽ പണ്ടൊരു ലെറ്റർ പ്രസുണ്ടായിരുന്നു. അതിന്റെ നടത്തിപ്പുകാരൻ പറത്തറയച്ചനും. അവിടെ നിന്നാണ് അച്ചന്റെ മാധ്യമ ശുശ്രൂഷ ആരംഭിക്കുന്നത്. ‘സദ് വാർത്ത’ വാരിക. പിന്നീട് അച്ചനത് സായാഹ്ന പത്രമാക്കി. ഡമ്മി സൈസിൽ രണ്ട് പേജുള്ള സായാഹ്ന പത്രം. […]
Read Moreകോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? -മുഖ്യമന്ത്രി
ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?-മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്ഥാപിച്ചു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത് ഈ […]
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരിച്ചടിയെക്കുറിച്ച് പരിശോധിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയപ്പോൾ ആരും പൂച്ചെണ്ട് നൽകിയില്ല. ജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ തോൽവി അനാഥമാണ്. മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും ഇങ്ങനെ ആക്രമിക്കാൻ താനെന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. മധ്യകേരളത്തിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായത് ജോസ് കെ. മാണി […]
Read Moreഈ വർഷത്തെ വത്തിക്കാനിലെ ക്രിസ്മസിന് ഒരുക്കമായ ധ്യാനം സമാപിച്ചു.
മാർപാപ്പമാരുടെ വസതിയിലെ വചന പ്രഘോഷകനായ കർദിനാൾ റനൈരോ കന്തലമേസ്സായാണ് തിരുവചനം പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലായിരുന്നു ക്രിസ്മസിന് ഒരുക്കമായ ധ്യാനത്തിന് കർദിനാൾ നേതൃത്വം നൽകിയത്.ഇത്തവണ “ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്‌ഞാനപൂര്‍ണമാകട്ടെ!” (90,12) എന്ന സങ്കീര്‍ത്തന വചനങ്ങളെ അധികരിച്ചാണ് പ്രഭാഷണം നൽകിയത്. ഒരു ക്രിസ്ത്യനിക്ക് വി. കുർബാനയും സമൂഹവും ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല, എന്നാല് ഈ കൊറോണ നമ്മെ ഇത് രണ്ടിൽ നിന്നും അകറ്റാൻ പരിശ്രമിക്കുന്നുണ്ട് എന്നാണ് ഫ്രാൻസിസ് പാപ്പയോടും വത്തിക്കാനിലെ […]
Read Moreഅങ്കണവാടികൾ തുറക്കുന്നു: ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം
തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണെന്നും കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക […]
Read More