ദേശീയ പണിമുടക്ക്: സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം: കേരള സർവകലാശാലയും എംജി സർവകലാശാലയും വ്യാഴാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. ഇന്ന് അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേയാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Read More