ഇനി വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിനെ പോലെ വെള്ളകുപ്പായമണിഞ്ഞ് സ്റ്റുഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും.
ഇനി വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിനെ പോലെ വെള്ളകുപ്പായമണിഞ്ഞ് സ്റ്റുഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും. ഒരു ക്ലാസിൽ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് ആയി ഉണ്ടാകും. കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയാവബോധം വളര്‍ത്തുക, കൂട്ടുകാരുടെ മാനസിക-ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പ്രതിരോധിക്കുക, സാമൂഹികപ്രതിബദ്ധത വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതാതു പ്രദേശത്തെ സ്‌കൂള്‍ കൗണ്‍സിലര്‍മാരെയും പബ്ലിക് ഹെൽത്ത് നഴ്‌സുമാരേയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റുകളുടെ പ്രവര്‍ത്തനങ്ങളുമായി […]
Read More