ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. | പെലെയുടെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.|മുഖ്യമന്ത്രി

Share News

ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയൻ ഫുട്ബോൾ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് പെലെ സ്വന്തമാക്കിയത്. ഫുട്ബോളിന്റെ അതുല്യവും സുന്ദരവുമായ ആവിഷ്കാരമായിരുന്നു പെലെയുടെ കളികളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച പേരായിരുന്നു പെലെ. എല്ലാ ലോകകപ്പ് കാലത്തും അദ്ദേഹത്തിന്റെ പോസ്റ്ററുകളും കട്ട്‌ഔട്ടുകളും കേരളത്തിൽ ഉയരാറുള്ളത് […]

Share News
Read More