സിന്ധു യാത്ര മാതാവിനെ ഓരോ വിഴിഞ്ഞം ഇടവകക്കാരനും നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ട്….
#സിന്ധു_യാത്രാ_മാതാവ് ക്ലിന്റൺ ഡാമിയൻ പലപ്പോഴും എന്റെ ഇടവകയെപ്പറ്റി സൗഹൃദ വലയങ്ങളിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ വിഴിഞ്ഞം ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ സിന്ധു യാത്രാ മാതാവിനെപ്പറ്റി പറയുമ്പോൾ അത്ഭുതം പേറി എന്തുകൊണ്ടാകാം സിന്ധു യാത്രാ മാതാവ് എന്ന നാമകരണം നൽകപ്പെട്ടതെന്ന് ചോദിക്കാറുണ്ട്…” സിന്ധു ” എന്നാൽ സംസ്കൃത പദമാണ്. അതിന് കടൽ, സമുദ്രം എന്നൊക്കെ അർത്ഥമുണ്ട്…കടലിൽ യാത്ര ചെയ്യുന്നവരുടെയും നാവികരുടെയും മദ്ധ്യസ്ഥയാണ് സിന്ധു യാത്രാ മാതാവ്…ഒരു പക്ഷേ ഭാരതത്തിൽ വിഴിഞ്ഞം കൂടാതെ തമിഴ്നാട്ടിലെ രണ്ടിടത്തും (അവിടെങ്ങളിൽ ചിന്തിയാത്രൈ മാതാ എന്നാണ് […]
Read More