75 വയസ്സിനു മുകളിലുള്ളവര്‍ നേതൃത്വത്തിൽ വേണ്ട: പ്രായപരിധി നിബന്ധന കടുപ്പിച്ച് സിപിഐ

Share News

തിരുവനന്തപുരം: നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി. എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.

Share News
Read More