ലോകത്തെ ഏറ്റവും വലിയ രോഗപ്രതിരോധ ദൗത്യത്തിന് തുടക്കം കുറിക്കുന്നുവെന്ന് പ്രധാനമന്ത്രി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി

Share News

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി. വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഏറെനാളായുള്ള ചോദ്യത്തിന് മറുപടിയായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രോഗപ്രതിരോധ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല, രണ്ടു വാക്‌സിനുകളാണ് വിതരണത്തിന് എത്തിച്ചത്. ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായി. വാക്‌സിന്‍ എപ്പോള്‍ എത്തുമെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. രണ്ടു വാക്‌സിനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണ്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. […]

Share News
Read More