മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് എന്ത് പ്രസക്തി? അതിനുള്ള ഒരു ഉത്തരമാണ് ഇന്ന് Positive stroke-ൽ നിങ്ങളുമായി പങ്കുവെയ്ക്കുന്ന ചെറിയ വീഡിയോ ക്ലിപ്പിംഗ്.

Share News

മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകരുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് എന്ത് പ്രസക്തി? അതിനുള്ള ഒരു ഉത്തരമാണ് ഇന്ന് Positive stroke-ൽ നിങ്ങളുമായി പങ്കുവെയ്ക്കുന്ന ചെറിയ വീഡിയോ ക്ലിപ്പിംഗ്. മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ ജൂബിലിയോടനുബന്ധിച്ച് നിർമ്മിക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രീകരണ വേളയിൽ തിരക്കഥയിലില്ലാത്ത മറ്റൊരു സംഭവം കൂടി ഞങ്ങളുടെ ക്യാമറയിൽ പതിഞ്ഞു. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞു, എനിക്ക് നാലരക്ക് ഒരു പരിപാടിയുണ്ട്. നാലരക്ക് മുമ്പ് […]

Share News
Read More

ജപമാല പ്രാർത്ഥനയുടെ 8 ഫലങ്ങൾ

Share News

പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്കു എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണു ലഭിക്കുക. നമുക്കു മുമ്പേ കടന്നു പോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ എട്ടു ഫലങ്ങൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ജപമാല പ്രാർത്ഥന ശ്രദ്ധയോടെ ചൊല്ലുമ്പോൾ താഴെപ്പറയുന്ന ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു. 1) ജീവിതത്തിൽ ധാരാളം സമാധാനം അനുഭവിക്കുന്നു. “നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലുക.” – പതിനൊന്നാം പീയൂസ് പാപ്പ 2) പ്രാർത്ഥനാ […]

Share News
Read More

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന് പുതിയ പ്രീഫെക്ട്, ബിഷപ്പ് മര്‍ചേലോ സെമെറാരോ – ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാന്‍

Share News

ഒക്ടോബര്‍ 15-Ɔο തിയതി വ്യാഴാഴ്ച പുറപ്പെടുവിച്ച നിയമന പത്രികയിലൂടെയാണ് നിലവില്‍ ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാനും, സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ബിഷപ്പ് മര്‍ചേലോ സെമെറാരോയെ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍  സംഘത്തിന്‍റെ (Congregation for the Causes of Saints) പ്രീഫെക്ടായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. സാമ്പത്തിക വിവാദത്തില്‍പ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്ന  മുന്‍-കര്‍ദ്ദിനാള്‍ പ്രീഫെക്ട്,  ആഞ്ചലോ ബച്യുവിന്‍റെ സ്ഥാനത്തേയ്ക്കാണ് 72 വയസ്സുള്ള ബിഷപ്പ് സെമെറാരോയെ പാപ്പാ പ്രീഫെക്ടായി നിയോഗിച്ചത്.

Share News
Read More

നവ വൈദികരുടെ കരങ്ങൾ ചുംബിച്ച്, അവരുടെ പ്രാർത്ഥനയ്ക്കായി ശിരസുനമിച്ച് ഫ്രാൻസിസ് പാപ്പ.

Share News

കഴിഞ്ഞയാഴ്ചയിലെ പൊതുസന്ദർശനത്തിൽ, ചെക്ക് റിപ്പബ്ലിക് സ്വദേശികളായ അഞ്ച് നവ വൈദികരുടെ കരം ചുംബിച്ച് അവരെ ആശീർവദിച്ച് മുന്നോട്ടുനടക്കവേ, പാപ്പയ്ക്കായി പ്രാർത്ഥിക്കാനുള്ള ആഗ്രഹം നവവൈദികർ അറിയിക്കുകയായിരുന്നു. ക്രിസ്തുവിന്റെ അജപാല ശുശ്രൂഷയിലേക്ക് പ്രവേശിച്ച ആ നവവൈദികർക്കുമുന്നിൽ കത്തോലിക്കാസഭയെ നയിക്കുന്ന വലിയ ഇടയൻ ഉടനടി നമ്രശിരസ്‌ക്കനായി കരംകൂപ്പി!

Share News
Read More

നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി അറിയണം ഈ അത്ഭുതസാക്ഷ്യം.

Share News

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി. അവനതു ഇഷ്ടമായിരുന്നതിനാൽ എന്നും ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഒരു ദിവസം അവൻ മമ്മിയോടു പറഞ്ഞു. ” മമ്മി ഒന്നു കേട്ടേ, എത്ര സുന്ദരമായ പ്രാർത്ഥനയാണിത്. “” ഇതു നീ മേലാൽ ചൊല്ലിപ്പോകരുത് ,” അമ്മ ശകാരിച്ചു. […]

Share News
Read More

പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന ഓരോ കത്തുകൾക്കും വി. പിയോ മറുപടി കൊടുക്കുമായിരുന്നു .! തിരുനാൾ ഇന്ന്‌ .

Share News

സെപ്റ്റംബർ 23 – പാദ്രെ പിയോയുടെ തിരുനാൾ: പാദ്രെ പിയോ ജീവിച്ചു – മരിച്ച പുണ്യഭൂമിയിൽ എത്തിയപ്പോൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒന്നാണ് അദ്ദേഹത്തിന്റെ മുറിയും അദ്ദേഹം ജീവിതകാലത്ത് ഉപയോഗിച്ച എല്ലാ വസ്തുക്കളും ചില്ലു കൂട്ടിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ ഹാളും. ആ ഹാളിന്റെ ഒരു മൂലയിലുള്ള അലമാരകൾ നിറയെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാദ്രെ പിയോയോട് പ്രാർത്ഥനാ സഹായം ചോദിച്ചു കൊണ്ട് വന്നിരുന്ന കത്തുകളായിരുന്നു. തന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന […]

Share News
Read More

വിശുദ്ധ മോണിക്കയുടെ ശവകുടീരത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥനയിൽ:

Share News

വേദപാരംഗതനും ഹിപ്പോയിലെ മെത്രാനുമായിരുന്ന വി.അഗസ്തീനോസിൻ്റെ അമ്മയായ വിശുദ്ധ മോണിക്കയുടെ ശവകുടീരത്തിൽ ഒരു നിമിഷം പ്രാർത്ഥനയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഉച്ചതിരിഞ്ഞ് റോമിലെ കാമ്പോ മാർസിയോയിലെ സെന്റ് അഗസ്റ്റിൻ്റെ ബസിലിക്ക സന്ദർശിച്ചു. വത്തിക്കാൻ പ്രസ് ഓഫീസ് തന്നെ പുറത്തുവിട്ട ഫോട്ടോയിൽ, വിശുദ്ധ മോണിക്കയുടെ ചാപ്പലിൽ പ്രാർത്ഥിക്കുന്ന മാർപ്പാപ്പയെ കാണാം, ഒപ്പം ഈ ദേവാലയത്തിൻ്റെ നടത്തിപ്പുകാരായ ഏതാനും അഗസ്റ്റീനിയൻ വൈദികരും. മകൻ്റെ മാനസാന്തരത്തിനായ് വർഷങ്ങളോളം കണ്ണീരൊഴുക്കി പ്രാർത്ഥിച്ച വിശുദ്ധ മോണിക്കയുടെ ശവകുടീരത്തിൽ തന്നെ വന്ന് കൊറോണായുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ലോകം […]

Share News
Read More

യാക്കോബായ സഭയ്ക്ക് ആരാധനയ്ക്കായി മലങ്കര കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കും. കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ.

Share News

തിരുവനന്തപുരം. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആരാധന മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കുവാൻ തീരുമാനിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു ,മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അയച്ച കത്തിലാണ് സഭയുടെ നിലപാടുകൾ വ്യക്തമാക്കിയത്. ഓഗസ്റ്റ് 24 -ന് എഴുതിയ കത്തിൽ, കേരളത്തിലെ സഭാധ്യക്ഷന്മാർനടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങൾ, മുളന്തുരുത്തി അടക്കം ഏതാനും ദൈവാലയങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും, പരാമർശിച്ചിട്ടുണ്ട്. […]

Share News
Read More