ഡിജിറ്റൽ മാധ്യമത്തിൽ മലയാളം ശക്തിപ്പെടുത്തുന്നതിൽ സ്‌കൂൾവിക്കിക്ക് വലിയ പങ്ക്: നിയമസഭ സ്പീക്കർ
തിരുവനന്തപുരം. 15,000 സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വർത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റൽ മാധ്യമത്തിൽ മലയാളഭാഷ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂൾവിക്കിയെന്ന് സ്പീക്കർ എം.ബി രാജേഷ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികൾ മലയാളം കംപ്യൂട്ടിങ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവല കുശലാന്വേഷണങ്ങൾക്കുമപ്പുറം മൂല്യവത്തായ ജനാധിപത്യവൽക്കരണം ശക്തിപ്പെടുത്തുന്ന വിധത്തിൽ വളച്ചൊടിക്കാത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനുള്ള സാധ്യതകൾ സ്‌കൂൾവിക്കിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയമസഭാഹാളിൽ സ്‌കൂൾവിക്കി അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് […]
Read More