ലൈംഗിക തൊഴിലും തൊഴിൽ തന്നെ: ക്രമിനൽ നടപടി പാടില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈംഗിക തൊഴിലിനെ തൊഴിലായി അംഗീകരിച്ച് സുപ്രീം കോടതി. ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ പോലീസ് ഇടപെടുകയോ ക്രമിനൽ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും പരമോന്നത കോടതി ഉത്തരവിൽ പറഞ്ഞു. ജസ്റ്റീസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനവിധി. ലൈംഗികത്തൊഴിലാളികളോട് പോലീസ് മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാർത്തയും സംബന്ധിച്ചുള്ള വാർത്തകളിൽ ചിത്രങ്ങളോ […]
Read More