ഓരോ സമയത്ത് ഓരോന്നു കാണിച്ച് കൂട്ടുന്നു: ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെതിരെ ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഒരു കുട്ടിക്ക് ബസില്‍ എത്രകാലം ഇരുന്ന് പഠിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.സര്‍വീസ് നേരെയാക്കാനാണ് ശ്രമിക്കേണ്ടത്. കെഎസ്ആര്‍ടിസി ഓരോ സമയത്ത് ഓരോന്നു കാണിച്ച് കൂട്ടുന്നുവെന്നും കോടതി കുറ്റപെടുത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കണ്ണീര് ആരെങ്കിലും കാണണമെന്നും കോടതി പറഞ്ഞു. എന്തുകൊണ്ട് ഈ മാസത്തെ ശമ്പളം നല്‍കിയില്ലെന്നും കോടതി ചോദിച്ചു. മാനേജ്മെന്‍റ് എന്ന് പറഞ്ഞാല്‍ വെറുതേ ഒപ്പിട്ട് കൊടുത്താല്‍ മാത്രം പോര. കെഎസ്ആര്‍ടിസിയുടെ ആസ്തി വിവരം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. […]
Read More