ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായിമാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണം|മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കണം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായി മാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഇലന്തുരില്‍ നടന്ന പൈശാചിക നരഹത്യയും തുടര്‍ന്നു നരഭോജനവും നടന്നുവെന്നുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും വഴി പ്രബുദ്ധ കേരളമെന്ന് അറിയപ്പെടുമ്പോഴും ഇപ്പോഴത്തെ അവസ്ഥ ഭീകരത നിറഞ്ഞതാണ്. സാമ്പത്തിക നേട്ടത്തിനും ലൈംഗിക വൈകൃതജീവിതത്തിനും വേണ്ടിയുള്ള ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവരുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളുടെ ഉത്കണ്ഠയും ആശങ്കയും വര്‍ധിക്കുന്നുവെന്നുപ്രൊ […]
Read More